LiveTV

Live

Kerala

മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്ന കാര്യത്തിൽ വീഴ്ച ഉണ്ടായെന്ന് സബ് കലക്ടര്‍

ആൽഫ പൊളിക്കുന്ന കമ്പനി കൃത്യമായ മാർഗനിർദേശങ്ങൾ പാലിച്ചില്ല.

മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്ന കാര്യത്തിൽ വീഴ്ച ഉണ്ടായെന്ന് സബ് കലക്ടര്‍

മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്ന കാര്യത്തിൽ കമ്പനികൾ കരാർ മാനദണ്ഡം ലംഘിച്ചെന്ന് സബ് കലക്ടർ സ്നേഹിൽ കുമാർ. സമീപത്തെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാന്‍ കാരണം ഇതാണെന്നും സ്നേഹില്‍കുമാര്‍ പറഞ്ഞു. പൊളിക്കുന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കാനുള്ള കരാര്‍ മൂവാറ്റുപുഴ ആസ്ഥാനമായ സ്വകാര്യ കമ്പനിക്ക് നല്‍കാന്‍ തീരുമാനമായി.

ആൽഫ, സറൈൻ ഫ്ലാറ്റ് സമുച്ചയങ്ങളുടെ സമീപത്തെ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത് പൂര്‍ണമായും കരാര്‍ കമ്പനിയുടെ വീഴ്ച മൂലമാണെന്ന് സബ്കലക്ടര്‍ പറഞ്ഞു. കരാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കമ്പനി പൊളിക്കല്‍ നടപടിയുമായി മുന്നോട്ടുപോയത്. നിലവിൽ കേടുപാടുകൾ സംഭവിച്ച വീടുകളുടെ അറ്റകുറ്റപ്പണി നടത്തേണ്ടത് കരാറേറ്റെടുത്ത കമ്പനികളുടെ ബാധ്യതയാണ്. പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ ആളുകള്‍ മാറിതാമസിക്കേണ്ട സാഹചര്യമില്ലെന്നും സബ്കലക്ടര്‍ അറിയിച്ചു.

ഫ്ലാറ്റുകളുടെ സമീപത്തുള്ള കെട്ടിടങ്ങള്‍ക്ക് ഇൻഷുറൻസ് പരിരക്ഷ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായി അവസാനവട്ട ചര്‍ച്ചയിലാണ്. പ്രദേശവാസികൾക്ക് ഒരു വർഷത്തേക്ക് ഇൻഷുറൻസ് ഏർപ്പെടുത്താനാണ് ശ്രമമെന്നും സബ് കലക്ടര്‍ പറഞ്ഞു. ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങള്‍ നീക്കുന്നതിനുള്ള കരാര്‍ മൂവാറ്റുപുഴയിലെ സ്വകാര്യ കമ്പനിക്ക് കൈമാറാന്‍ ഇന്ന് ചേര്‍ന്ന സാങ്കേതിക സമിതി യോഗം തീരുമാനമെടുത്തു.