LiveTV

Live

Kerala

കോതമംഗലം ചെറിയ പള്ളിയുടെ നിയന്ത്രണം കലക്ടർക്ക്

പള്ളി കലക്ടര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതിയാണ് ഉത്തരവിട്ടത്.

കോതമംഗലം ചെറിയ പള്ളിയുടെ നിയന്ത്രണം കലക്ടർക്ക്

കോതമംഗലം ചെറിയ പള്ളിയുടെ നിയന്ത്രണം ജില്ലാ കലക്ടർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായ ശേഷം പള്ളി ഓർത്തഡോക്സ്‌ വിഭാഗത്തിന് കൈമാറണമെന്നും കോടതി ഉത്തരവിട്ടു.

കോതമംഗലം ചെറിയ പള്ളിയുടെ നിയന്ത്രണം വിട്ടു കിട്ടണം എന്നാവശ്യപ്പെട്ട് ഓർത്തഡോക്സ്‌ സഭാ വികാരി തോമസ്‌ പോൾ റമ്പാൻ ആണ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ പല തവണ ഓർത്തഡോക്സ്‌ സഭാ അംഗങ്ങൾ പള്ളിയിൽ പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും യാക്കോബായ സഭാ അംഗങ്ങൾ തടയുകയായിരുന്നു. ഓർത്തഡോക്സ്‌ സഭാ അംഗങ്ങൾ പള്ളിയിൽ പ്രവേശിച്ചാൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് പൊലീസും നിലപാട് എടുത്തു. ഇതേ തുടർന്നാണ് സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണം എന്നാവശ്യപ്പെട്ട് തോമസ്‌ പോൾ റമ്പാൻ ഹൈക്കോടതിയെ സമീപിച്ചത്.

മലങ്കര സഭ പള്ളിത്തർക്കത്തിൽ മദ്ധ്യസ്ഥ ശ്രമവുമായി മറ്റു ക്രൈസ്തവ സഭ മേലധ്യക്ഷൻമാർ
Also Read

മലങ്കര സഭ പള്ളിത്തർക്കത്തിൽ മദ്ധ്യസ്ഥ ശ്രമവുമായി മറ്റു ക്രൈസ്തവ സഭ മേലധ്യക്ഷൻമാർ

പള്ളിയുടെ നിയന്ത്രണം ജില്ലാ കലക്ടർ ഏറ്റെടുത്ത് ആവശ്യമായ പൊലീസ് സംരക്ഷണം നൽകാനാണ് കോടതി നിർദേശം നൽകിയത്. നിയമവാഴ്‌ച അവസാനിക്കുന്നിടത്താണ് അരാജകത്വം തുടങ്ങുന്നതെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. നിസ്സഹായാവസ്ഥ പറഞ്ഞു സർക്കാരിന് വിലപേശൽ നടത്താനാകില്ല. നിയമവാഴ്ച സർക്കാർ ഉറപ്പാക്കണം എന്നും കോടതി വ്യക്തമാക്കി.

മൃതദേഹം സംസ്കരിക്കുന്നതിന് തടസം ഉണ്ടാകരുതെന്നും സംസ്കാരത്തിനുള്ള ശ്രുശ്രൂഷകള്‍ക്ക് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കാര്‍മികത്വം വഹിക്കാമെന്നും കോടതി നിർദേശമുണ്ട്. പള്ളിയിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായ ശേഷം പള്ളിയുടെ നിയന്ത്രണം ഓർത്തഡോക്സ്‌ വിഭാഗത്തിന് കൈമാറാനാണ് കോടതി ഉത്തരവിട്ടിട്ടുള്ളത്.