LiveTV

Live

Kerala

കൈതമുക്കില്‍ ഇനിയും പട്ടിണി കുടുംബങ്ങളേറെ 

വീട് ലഭിക്കാൻ ലൈഫ് പദ്ധതിയില്‍ അപേക്ഷ നൽകിയിട്ടും ലഭിച്ചില്ലെന്ന് കോളനിവാസികള്‍ മീഡിയവണിനോട് പറഞ്ഞു

കൈതമുക്കില്‍ ഇനിയും പട്ടിണി കുടുംബങ്ങളേറെ 

പട്ടിണി മൂലം കുട്ടികള്‍ മണ്ണു തിന്ന തിരുവന്തപുരം കൈതമുക്ക് കോളനിയിലെ മറ്റു കുടുംബങ്ങളും ദുരിതത്തില്‍. 11 കുടുംബങ്ങളാണ് 18 സെന്‍റ് ഭൂമിയിലെ ഒറ്റമുറി വീടുകളില്‍ താമസിക്കുന്നത്. വീട് ലഭിക്കാൻ ലൈഫ് പദ്ധതിയില്‍ അപേക്ഷ നൽകിയിട്ടും ലഭിച്ചില്ലെന്ന് കോളനിവാസികള്‍ മീഡിയവണിനോട് പറഞ്ഞു. കോളനിവാസികളുടെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രതികരിച്ചു.

ഇവിടെ ഒറ്റമുറി വീടുകളിൽ കഴിയുന്ന ഇവർ സ്വന്തമായി ഭൂമിയും മേൽകൂരയും ആവശ്യപ്പെട്ട് ചെല്ലാത്ത സ്ഥലങ്ങളില്ല. സർക്കാർ പറഞ്ഞ എല്ലാ പദ്ധതികളിലും അപേക്ഷ നൽകി. പക്ഷേ ഫലമുണ്ടായില്ല. ലൈഫ് പദ്ധതിയിലടക്കം പട്ടികയിൽ പേര് വരും എന്നാൽ ഒടുവിൽ തഴയപ്പെടും. ഇപ്പോഴത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ 11 കുടുംബങ്ങളെയും പുനരധിവസിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. കോളനിവാസികളുടെ ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.