LiveTV

Live

Kerala

അച്ഛന്‍ ക്രൂരമായി മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് കൈതമുക്കിലെ കുട്ടികള്‍

തങ്ങളെയും അമ്മയെയും അച്ഛൻ സ്ഥിരമായി മർദ്ദിക്കാറുണ്ടായിരുന്നെന്നാണ് കുട്ടികൾ ശിശുക്ഷേമ സമിതിക്ക് നൽകിയ മൊഴി.

അച്ഛന്‍ ക്രൂരമായി മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് കൈതമുക്കിലെ കുട്ടികള്‍

അച്ഛന്‍ ഗുരുതരമായി മര്‍ദിക്കാറുണ്ടായിരുന്നെന്ന് തിരുവനന്തപുരം കൈതമുക്ക് കോളനിയിലെ കുട്ടികള്‍ ശിശുക്ഷേമ സമിതിക്ക് മൊഴി നല്‍കി. അച്ഛനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ സി.ഡബ്ല്യു.സി ശിപാര്‍ശ നല്‍കി. കൈതമുക്ക് കോളനി നാളെ ദേശീയ ബാലാവകാശ കമ്മീഷന്‍ സന്ദര്‍ശിക്കും.

കുട്ടികള്‍ മണ്ണുവാരിത്തിന്നിട്ടില്ല, ശിശുക്ഷേമ സമിതിക്ക് കൈമാറിയത് അച്ഛന്‍റെ ക്രൂരത മൂലമെന്ന് അമ്മ
Also Read

കുട്ടികള്‍ മണ്ണുവാരിത്തിന്നിട്ടില്ല, ശിശുക്ഷേമ സമിതിക്ക് കൈമാറിയത് അച്ഛന്‍റെ ക്രൂരത മൂലമെന്ന് അമ്മ

തങ്ങളെയും അമ്മയെയും അച്ഛൻ സ്ഥിരമായി മർദ്ദിക്കാറുണ്ടായിരുന്നെന്നാണ് കുട്ടികൾ ശിശുക്ഷേമ സമിതിക്ക് നൽകിയ മൊഴി. മൊഴിയുടെ അടിസ്ഥാനത്തിൽ അച്ഛൻ കുഞ്ഞുമോനെതിരെ ക്രിമിനൽ കേസെടുക്കാൻ ഡി.ജി.പിക്കും സർക്കാറിനും ശിശുക്ഷേമ സമിതി ശിപാർശ നൽകി. ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം കുട്ടികളെ സ്കൂളിലയക്കുന്ന കാര്യത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും സി.ഡബ്ല്യു.സി അധികൃതർ അറിയിച്ചു.

കൈതമുക്ക് കോളനി നാളെ ദേശീയ ബാലവകാശ കമ്മീഷൻ സന്ദർശിക്കും. അതേസമയം സംസ്ഥാനത്ത് പട്ടിണിയില്ലെന്ന് പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.