LiveTV

Live

Kerala

പട്ടിണി മൂലം അമ്മക്ക് കുട്ടികളെ കൈമാറേണ്ടി വന്നത് പിതാവിന്റെ മർദ്ദനം കാരണമെന്ന് അയൽവാസികൾ

മദ്യത്തിന് അടിമപ്പെട്ടാണ് കുട്ടികളെ ഉപദ്രവിക്കുന്നതെന്നും നാട്ടുകാർ പറയുന്നു

പട്ടിണി മൂലം  അമ്മക്ക് കുട്ടികളെ കൈമാറേണ്ടി വന്നത് പിതാവിന്റെ മർദ്ദനം കാരണമെന്ന് അയൽവാസികൾ

തിരുവനന്തപുരത്ത് പട്ടിണി സഹിക്കാൻ കഴിയാതെ അമ്മക്ക് കുട്ടികളെ കൈമാറേണ്ടി വന്നത് പിതാവിന്റെ മർദ്ദനം കാരണമാണെന്ന് അയൽവാസികൾ. മദ്യത്തിന് അടിമപ്പെട്ടാണ് കുട്ടികളെ ഉപദ്രവിക്കുന്നതെന്നും നാട്ടുകാർ പറയുന്നു. എന്നാൽ കുട്ടികളെ പഠിക്കാത്തതിന് ശകാരിച്ചിട്ടേയുള്ളുവെന്നാണ് പിതാവിന്റെ വിശദീകരണം.

പട്ടിണി മൂലം മണ്ണുവാരിത്തിന്ന് കുട്ടികള്‍; ശിശുക്ഷേമസമിതിയെ ഏൽപിച്ച് അമ്മ
Also Read

പട്ടിണി മൂലം മണ്ണുവാരിത്തിന്ന് കുട്ടികള്‍; ശിശുക്ഷേമസമിതിയെ ഏൽപിച്ച് അമ്മ

നാട്ടിലുള്ള പരസ്യ ബോർഡുകൾ കൊണ്ടു മറച്ച് തകര ഷീറ്റ് കൊണ്ടു മേൽകൂരയുള്ള തറ മണ്ണായ ഒറ്റ മുറി ഷെഡ്. കിട്ടുന്നത് വച്ച് തീപുകക്കുന്നതും, കുട്ടികൾ പഠിക്കുന്നതും ആറു കുട്ടികളടങ്ങുന്ന കുടുംബം അന്തിയുറങ്ങുന്നതും ഇവിടെ. സംഭവം അറിഞ്ഞ് ലഭിച്ച പോഷകാഹാരം വക്കാൻ പോലുമിടമില്ല. കുടുംബം ഈ ദുരവസ്ഥയിലെത്താൻ കാരണം കുട്ടികളുടെ അഛനാണെന്നാണ് സമീപവാസികളുടെ സാക്ഷ്യം. കുടുംബത്തിന്റെ ദുരവസ്ഥ കണ്ട് നാട്ടുകാർ സഹായങ്ങളുമായെത്തും അപ്പോഴും രക്ഷയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

എന്നാൽ താൻ കുട്ടികളെ ഉപദ്രവിക്കുമെന്ന് ഭാര്യ പോലും പറയില്ലെന്നും ബന്ധുക്കളുടെയും അയൽവാസികളുടെയും ആരോപണം മാത്രമാണെന്നുമാണ് പിതാവിന്റെ വാദം.