കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്ക് ഫ്രട്ടേണിറ്റി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
നിലവിലെ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പരിഷ്കരിക്കണമെന്നാണ് ആവശ്യം

യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് കാലിക്കറ്റ് സര്‍വകലാശാല കാര്യാലയത്തിലേക്ക് വിദ്യാര്‍ഥി സംഘടനകള്‍ മാര്‍ച്ച് നടത്തി. കെ.എസ്.യുവിന്റെയും ഫ്രറ്റേണിറ്റിയുടേയും മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിവീശി. തെരഞ്ഞെടുപ്പ് പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള സിൻഡിക്കേറ്റ് യോഗം തുടരുകയാണ്. സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് പരിഷ്കരിക്കാൻ സിൻഡിക്കേറ്റ് യോഗം ചേരുന്ന എ.ഡി ബ്ലോക്കിലേക്കാണ് വിദ്യാർത്ഥി സംഘടനകൾ മാർച്ച് നടത്തിയത്. ഗവർമെന്റ്,എയ്ഡഡ് കോളേജുകൾക്ക് മാത്രം നേരിട്ടുള്ള വോട്ടും, സ്വാശ്രയ കോളേജുകൾക്ക് പ്രാതിനിധ്യ വോട്ടും എന്ന പരിഷ്കാരത്തിനാണ് സിൻഡിക്കേറ്റ് ഒരുങ്ങുന്നത്.
എസ്.എഫ്.ഐ. യെ സംരക്ഷിക്കാനാണ് ഇൗ പരിഷ്കരണമെന്നാണ് എം.എസ്.എഫ് കെ.എസ്.യു ഫ്രറ്റേണിറ്റി പ്രവർത്തകർ ആരോപിക്കുന്നത്. അതേസമയം തിരഞ്ഞെടുപ്പ് കാലാനനുസൃതമായി പരിഷ്ക്കരിണമെന്നാണ് എസ്.എഫ്.ഐ യുടെ ആവശ്യം. എ.ഡി ബ്ലോക്കിലേക്ക് മാർച്ച് നടത്തിയ ഫ്രറ്റേണിറ്റി മൂവ്മെന്റ് കെ.എസ്.യു പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിവീശി. ഫ്രറ്റേണിറ്റി ജനറൽ സെക്രട്ടറി കെ എസ് നിസാർ, കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡൻറ് ഹസ്താഫ് എന്നിവർക്ക് ലാത്തി ചാർജിൽ പരിക്കേറ്റു.