LiveTV

Live

Kerala

പട്ടിണി മൂലം കുട്ടികളെ കൈമാറിയ സംഭവത്തില്‍ കലക്ടറോട് റിപ്പോര്‍ട്ട് തേടിയെന്ന് റവന്യൂമന്ത്രി

കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് സാമൂഹ്യ ക്ഷേമവകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു

പട്ടിണി മൂലം കുട്ടികളെ കൈമാറിയ സംഭവത്തില്‍ കലക്ടറോട് റിപ്പോര്‍ട്ട് തേടിയെന്ന് റവന്യൂമന്ത്രി

പട്ടിണി സഹിക്കാൻ വയ്യാതെ കുട്ടികളെ അമ്മ ശിശു ക്ഷേമ സമിതിക്ക് കൈമാറിയ സംഭവത്തിൽ കലക്ടറോട് റിപ്പോര്‍ട്ട് തേടിയെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ മീഡിയവണിനോട് പറഞ്ഞു. കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് സാമൂഹ്യ ക്ഷേമവകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. അമ്മയ്ക്ക് നഗരസഭ നാളെ മുതല്‍ താത്കാലിക ജോലി നല്‍കുമെന്ന് കോർപറേഷൻ അറിയിച്ചു.

പട്ടിണി മൂലം  അമ്മക്ക് കുട്ടികളെ കൈമാറേണ്ടി വന്നത് പിതാവിന്റെ മർദ്ദനം കാരണമെന്ന് അയൽവാസികൾ
Also Read

പട്ടിണി മൂലം അമ്മക്ക് കുട്ടികളെ കൈമാറേണ്ടി വന്നത് പിതാവിന്റെ മർദ്ദനം കാരണമെന്ന് അയൽവാസികൾ

സംഭവം വാർത്തയായതോടെ കോർപറേഷൻ മേയർ ശ്രീകുമാർ നേരിട്ടെത്തി ഈ കുടുംബത്തിനുള്ള സഹായങ്ങൾ പ്രഖ്യാപിച്ചു. കുട്ടികളുടെ വിദ്യാഭ്യാസം, ഭക്ഷണം എന്നിവ ശിശുക്ഷേമ സമിതി ഏറ്റെടുക്കുമെന്നും കൂടുതൽ സഹായങ്ങൾ സർക്കാർ ലഭ്യമാക്കുമെന്നുമായിരുന്നു മന്ത്രി കെ.കെ. ശൈലജയുടെ പ്രതികരണം.

പട്ടിണി മൂലം മണ്ണുവാരിത്തിന്ന് കുട്ടികള്‍; ശിശുക്ഷേമസമിതിയെ ഏൽപിച്ച് അമ്മ
Also Read

പട്ടിണി മൂലം മണ്ണുവാരിത്തിന്ന് കുട്ടികള്‍; ശിശുക്ഷേമസമിതിയെ ഏൽപിച്ച് അമ്മ

സംഭവത്തെക്കുറിച്ച് വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അമ്മയെയും കുട്ടികളേയും മഹിളാ മന്ദിരത്തിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയെന്നും റവന്യൂ മന്ത്രി മീഡിയവണിനോട് പറഞ്ഞു. പ്രതിപക്ഷ നേതാവ് വീട്ടിലെത്തി കുടുംബത്തെ സന്ദർശിച്ചു. പ്രശ്നത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്നും അദ്ദേഹം പറഞ്ഞു.