LiveTV

Live

Kerala

താമരശ്ശേരി ചുരത്തിലെ സാഹസിക യാത്ര: വാഹന ഉടമയുടെ ലൈസന്‍സ് റദ്ദാക്കി

മൂന്ന് മാസത്തേക്കാണ് പേരാമ്പ്ര സ്വദേശി സഫീറിന്റെ ലൈസന്‍സ് റദ്ദാക്കിയത്.

താമരശ്ശേരി ചുരത്തിലെ സാഹസിക യാത്ര: വാഹന ഉടമയുടെ ലൈസന്‍സ് റദ്ദാക്കി

വയനാട് ചുരത്തില്‍ യുവാക്കള്‍ സാഹസിക യാത്ര നടത്തിയ സംഭവത്തില്‍ കാര്‍ ഉടമയുടെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി. കാര്‍ ഉടമയായ പേരാമ്പ്ര സ്വദേശി സഫീര്‍ തന്നെയണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ഇയാളെ രണ്ട് ദിവസത്തേക്ക് ഗതാഗത വകുപ്പിന്റെ പരിശീലനത്തിനും അയക്കാനും എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ ഉത്തരവിട്ടു.

ചുരത്തിലെ സാഹസിക യാത്ര; കാര്‍ കസ്റ്റഡിയില്‍
Also Read

ചുരത്തിലെ സാഹസിക യാത്ര; കാര്‍ കസ്റ്റഡിയില്‍

താമരശ്ശേരി ചുരത്തിലെ സാഹസിക യാത്ര: വാഹന ഉടമയുടെ ലൈസന്‍സ് റദ്ദാക്കി

വയനാട് ചുരത്തില്‍ യുവാക്കള്‍ സാഹസിക യാത്ര നടത്തിയ സാന്‍‌ട്രോ കാര്‍ ഗതാഗത വകുപ്പ് കസ്റ്റഡിയില്‍ എടുത്തിരുന്നു. 24 മണിക്കൂറിനകം ഹാജരാകണമെന്ന് ഉടമ സഫീറിന് നോട്ടീസ് നല്‍കിയെങ്കിലും പാലിക്കാന്‍ തയ്യാറായില്ല. എന്നാല്‍ ലൈസന്‍സും ആര്‍സി ബുക്കും മറ്റൊരാള്‍ മുഖേനെ എം.വി.ഐക്ക് സഫീര്‍ കൈമാറി. ഈ സാഹചര്യത്തില്‍ സഫീറിന് കൂടുതല്‍ കാര്യങ്ങള്‍ ബോധിപ്പിക്കാനില്ലെന്ന വിലയിരുത്തലോടെ മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കാന്‍ എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ തീരുമാനമെടുക്കുകയായിരുന്നു.

താമരശ്ശേരി ചുരത്തിലെ സാഹസിക യാത്ര: വാഹന ഉടമയുടെ ലൈസന്‍സ് റദ്ദാക്കി

എടപ്പാളിലെ ഗതാഗത വകുപ്പിന്റ പരിശീലന കേന്ദ്രത്തിലാണ് ഈ കാലയളവിനുള്ളില്‍ രണ്ട് ദിവസം ക്ലാസിനു സഫീര്‍ ഹാജരാവേണ്ടത്. വാഹനത്തിന്റെ ഇന്‍ഷുറന്‍സ്, പൊല്യൂഷന്‍ രേഖകളും സഫീര്‍ ഹാജരാക്കിയില്ല. ഇതിന് മറ്റൊരു കേസും ഗതാഗത വകുപ്പ് രജിസ്റ്റര്‍ ചെയ്തു.