LiveTV

Live

Kerala

വഞ്ചിയൂര്‍ പ്രശ്നം; ബാര്‍ കൌണ്‍സില്‍ അംഗങ്ങള്‍ ഇന്ന് വഞ്ചിയൂര്‍ കോടതിയിലെത്തും

അഭിഭാഷകരുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ബാര്‍ കൌണ്‍സില്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ട് ഈ മാസം അഞ്ചിന് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സമര്‍പ്പിക്കും

 വഞ്ചിയൂര്‍ പ്രശ്നം; ബാര്‍ കൌണ്‍സില്‍ അംഗങ്ങള്‍ ഇന്ന് വഞ്ചിയൂര്‍ കോടതിയിലെത്തും

അഭിഭാഷകരും മജിസ്ട്രേറ്റും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ബാര്‍ കൌണ്‍സില്‍ അംഗങ്ങള്‍ ഇന്ന് വഞ്ചിയൂര്‍ കോടതിയിലെത്തും. അഭിഭാഷകരുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ബാര്‍ കൌണ്‍സില്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ട് ഈ മാസം അഞ്ചിന് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സമര്‍പ്പിക്കും. സംഭവങ്ങള്‍ സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്നാവശ്യമാണ് അഭിഭാഷകര്‍ക്കുള്ളത്.

മജിസ്‌ട്രേറ്റും അഭിഭാഷകരും തമ്മിൽ ഉണ്ടായ പ്രശ്‌നത്തിൽ കേരള ബാർ കൗൺസിൽ ഭാരവാഹികളും ഹൈക്കോടതി ചീഫ് ജസ്റ്റിസും തമ്മില്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണം പ്രശ്നപരിഹാരത്തിന് വേണ്ടിയാണ് ബാര്‍ കൌണ്‍സില്‍ ഭാരവാഹികള്‍ ഇന്ന് വഞ്ചിയൂരിലെത്തി അഭിഭാഷകരെ കാണുന്നത്.അഭിഭാഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യവും അഭിഭാഷകരായി അഞ്ചു വര്‍ഷമെങ്കിലും പ്രാക്ടീസ് ചെയ്തവരെ മാത്രം മജിസ്ട്രേറ്റ് നിയമനത്തിനു പരിഗണിക്കാവൂ എന്ന നിര്‍ദേശവും വഞ്ചിയൂര്‍ ബാര്‍ അസോസിയേഷന്‍ ബാര്‍ കൌണ്‍സിലിന് മുന്നിലേക്ക് വയ്ക്കും.

വിവാദമായ സംഭവങ്ങളെ പറ്റി സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യവും അഭിഭാഷകര്‍ക്കുണ്ട്. മജിസ്ട്രേറ്റ് ദീപക്കെതിരെ നേരത്തെയും അഭിഭാഷകര്‍ പരാതികള്‍ ഉന്നയിച്ചിട്ടുണ്ടെന്നും നടപടിക്രമങ്ങള്‍ പാലിച്ചല്ല മജിസ്ട്രേറ്റ് കേസിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന വിമര്‍ശനവും അഭിഭാഷകര്‍ക്കുണ്ട്. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ ബാര്‍ കൌണ്‍സില്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ട് ഈ മാസം അഞ്ചിന് ചീഫ് ജസ്റ്റിസിന് കൈമാറും.അതിന് ശേഷമായിരിക്കും ഹൈക്കോടതി തുടര്‍നടപടികള്‍ തീരുമാനിക്കുന്നത്.