LiveTV

Live

Kerala

വഞ്ചിയൂര്‍ കോടതി പ്രശ്നം; ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി

ബാർ കൗൺസിൽ അംഗങ്ങൾ നാളെ വഞ്ചിയൂർ കോടതി സന്ദർശിക്കും

വഞ്ചിയൂര്‍ കോടതി പ്രശ്നം; ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി

വഞ്ചിയൂർ കോടതി വിഷയത്തിലെ പ്രശ്ന പരിഹാരത്തിന് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി. കേരള ബാർ കൺസിൽ അംഗങ്ങൾ നാളെ വഞ്ചിയൂർ കോടതിയിൽ എത്തി കാര്യങ്ങൾ പരിശോധിക്കും. അഞ്ചാം തിയതി വീണ്ടും ഹൈക്കോടതിയിൽ യോഗം ചേരാനും ധാരണയായി.

വഞ്ചിയൂർ കോടതിയിലുണ്ടായ വിഷയത്തിൽ ജുഡീഷ്യൽ ഓഫിസേഴ്സ് അസോസിയേഷനും കേരള ബാർ കൗൺസിലും ഹൈക്കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ചീഫ് ജസ്റ്റിസ് ഉൾപടെ ഹൈക്കോടതി ഭരണ നിർവഹണ ചുമതലയുള്ള അഞ്ച് മുതിർന്ന ജഡ്ജിമാരുടെ നേതൃത്വത്തിൽ യോഗം ചേർന്നത്. ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് സി.കെ അബ്ദുൾ റഹിം,ജസ്റ്റിസ് സി ടി രവികുമാർ,ജസ്റ്റിസ് കെ. ഹരിലാൽ ,ജസ്റ്റിസ് എ.എം ഷഫീഖ് , അഡ്വക്കറ്റ് ജനറൽ സി.പി സുധാകര പ്രസാദ് ,ബാർ കൗൺസിൽ പ്രതിനിധികൾ എന്നിവരാണ് ചീഫ് ജസ്റ്റിസിന്റെ ചേമ്പറിൽ യോഗം ചേർന്നത്. പ്രശ്ന പരിഹാരത്തിനുള്ള നടപടി തുടങ്ങിയെന്ന് ബാർ കൗൺസിൽ അംഗങ്ങൾ യോഗത്തിന് ശേഷം പ്രതികരിച്ചു. വഞ്ചിയൂർ മജിസ്ട്രേറ്റും സി.ജെ.എമ്മും വിഷയം സംബന്ധിച്ച് ഹൈക്കോടതിക്ക് റിപോർട്ട് നൽകിയിട്ടുണ്ട്. ഹൈക്കോടതി ഇടപെടൽ ആവശ്യപ്പെട്ട് ജുഡീഷ്യൽ ഓഫീസേഴ്സ് അസോസിയേഷനും ഹൈക്കോടതിക്ക് കത്ത് നൽകിയിരുന്നു.