LiveTV

Live

Kerala

പട്ടിണിമൂലം മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ വീട്ടമ്മക്ക് നഗരസഭ ജോലി നല്‍കും

നഗരസഭയുടെ പണി പൂര്‍ത്തിയായി കിടക്കുന്ന ഫ്ലാറ്റുകളിലൊന്ന് ഇവര്‍ക്ക് നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്നും

പട്ടിണിമൂലം മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ വീട്ടമ്മക്ക് നഗരസഭ ജോലി നല്‍കും

മക്കള്‍ പട്ടിണി കിടക്കുന്നത് സഹിക്കാന്‍ കഴിയാതെ അവരെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ വീട്ടമ്മയ്ക്ക് തിരുവനന്തപുരം നഗരസഭ നാളെ മുതല്‍ താല്‍കാലിക ജോലി നല്‍കും. കൈതമുക്കില്‍ റെയില്‍വെ പുറമ്പോക്കില്‍ താമസിക്കുന്ന സ്ത്രീ ആറു മക്കളില്‍ നാലുപേരെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ വാര്‍ത്ത വന്നതിന് തൊട്ടുപിന്നാലെയാണ് മേയര്‍ കെ. ശ്രീകുമാര്‍ ഇവരുടെ വീട് സന്ദര്‍ശിക്കുകയും ജോലി നല്‍കുമെന്ന പ്രഖ്യാപനം നടത്തുകയും ചെയ്തത്. നഗരസഭയുടെ പണി പൂര്‍ത്തിയായി കിടക്കുന്ന ഫ്ലാറ്റുകളിലൊന്ന് ഇവര്‍ക്ക് നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്നും ശിശുക്ഷേമ സമിതി ഏറ്റെടുത്ത വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും മേയര്‍ വ്യക്തമാക്കി.