LiveTV

Live

Kerala

വയനാട് ചുരത്തിലെ സാഹസിക യാത്ര; ആര്‍.ടി.ഒയുടെ മുന്നില്‍ വാഹന ഉടമ ഹാജരായില്ല

ഉടമയുടെ വീട്ടില്‍ നോട്ടീസ് പതിപ്പിക്കും, 24 മണിക്കൂറിനുള്ളില്‍ ഹാജരാകണം

വയനാട് ചുരത്തിലെ സാഹസിക യാത്ര; ആര്‍.ടി.ഒയുടെ മുന്നില്‍ വാഹന ഉടമ ഹാജരായില്ല

വയനാട് ചുരത്തിലൂടെ യുവാക്കള്‍ സാഹസിക യാത്ര നടത്തിയ സംഭവത്തില്‍ കാറുടമ മോട്ടോര്‍ വാഹന വകുപ്പിന് മുന്നില്‍ ഹാജരായില്ല. തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ ഹാജരാകണമെന്ന് കാട്ടി ഉടമയുടെ വീടിന് മുന്നില്‍ നോട്ടീസ് പതിക്കാന്‍ ആര്‍.ടി.ഒ നിര്‍ദേശം നല്‍കി.

താമരശ്ശേരി ചുരത്തിലൂടെ  സാഹസിക യാത്ര: കേസെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്
Also Read

താമരശ്ശേരി ചുരത്തിലൂടെ സാഹസിക യാത്ര: കേസെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

വയനാട് ചുരത്തിലൂടെ കാറില്‍ യുവാക്കള്‍ സാഹസിക യാത്ര നടത്തുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതേ തുടര്‍ന്നാണ് കാറ് ഉടമയായ പേരാമ്പ്ര സ്വദേശിയായ ഷഫീറിനോട് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ മുമ്പാകെ ഇന്ന് പതിനൊന്ന് മണിക്ക് ഹാജരാകാന്‍ നിര്‍ദേശിച്ചത്. കാറും ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഒരു മണിവരെ ഉദ്യോഗസ്ഥര്‍ കാത്തിരുന്നെങ്കിലും ഉടമ ഹാജരായില്ല. 12 മണിയോടെ ചേവായൂരില്‍ എത്തിയതായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് ഉടമ ഫോണില്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഫോണ്‍ എടുക്കാന്‍ പോലും ഉടമ തയ്യാറായില്ല. തുടര്‍ന്നാണ് വീട്ടില്‍ നോട്ടീസ് പതിപ്പിക്കാനുള്ള തീരുമാനം. 24 മണിക്കൂറിനുള്ളില്‍ ഹാജരാകണമെന്നാവും നോട്ടീസില്‍ നിര്‍ദേശിക്കുകയെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ പി.എം ഷെബീര്‍ പറഞ്ഞു.

വാഹനം ഓടിച്ചതാരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഉടമയില്‍ നിന്ന് ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കണം. തുടര്‍ന്ന് ഡ്രൈവര്‍ക്കും നോട്ടീസ് നല്‍കും. അതിന് ശേഷം ലൈസന്‍സ് റദ്ദ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കും. അതേ സമയം കാറിന്റെ ഡിക്കിയിലിരുന്ന് സാഹസിക യാത്ര നടത്തിയവര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് കഴിയില്ല. ചട്ടത്തില്‍ ഇതിന് വ്യവസ്ഥയില്ലാത്തതാണ് ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നത്