LiveTV

Live

Kerala

"തൊപ്പി തെറിപ്പിക്കും": മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് ബസ് ഉടമയുടെ ഭീഷണി

സ്പീഡ് ഗവേണർ വിച്ഛേദിച്ചതിന്‍റെ പേരിൽ തൊടുപുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന ജോഷ് എന്ന ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസ് അജീഷ് കുമാർ റദ്ദാക്കിയിരുന്നു

"തൊപ്പി തെറിപ്പിക്കും": മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് ബസ് ഉടമയുടെ ഭീഷണി

വാഹനപരിശോധന നടത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് ടൂറിസ്റ്റ് ബസ് ഉടമയുടെ ഭീഷണി. തൊപ്പി തെറിപ്പിക്കുമെന്നും ഡ്യൂട്ടി സമയത്തിനു ശേഷം കണ്ടോളാമെന്നുമാണ് ഭീഷണിപ്പെടുത്തിയത്. കൊട്ടാരക്കര അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അജീഷ്കുമാറിനെ ഭീഷണിപ്പെടുത്തിയാ തൊടുപുഴ കേന്ദ്രമായ ജോഷ് ട്രാവൽസ് ഉടമകൾക്കെതിരെ പോലീസ് കേസെടുത്തു.

സ്പീഡ് ഗവേണർ വിച്ഛേദിച്ചതിന്‍റെ പേരിൽ തൊടുപുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന ജോഷ് എന്ന ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസ് അജീഷ് കുമാർ റദ്ദാക്കിയിരുന്നു. ഈ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഉടമ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെടറെ ഫോണിൽ ബന്ധപ്പെട്ടു.

ആവശ്യം ഉദ്യോഗസ്ഥൻ നിരാകരിച്ചതോടെയായിരുന്നു ഭീഷണി. തൊപ്പി തെറിപ്പിക്കുമെന്നും ഡ്യൂട്ടി സമയത്തിനു ശേഷം കണ്ടോളമെന്നും ഭീഷണിപ്പെടുത്തി.

ഫിറ്റ്നസ് റദ്ദാക്കിയ നടപടി പിൻവലിച്ചില്ലെങ്കിൽ കോടതി കയറ്റുമെന്നും 15 മിനിറ്റോളം നീണ്ടു നിന്ന ഫോൺ സംഭാഷണത്തിൽ ഉടമ പറയുന്നു. മുതിർന്ന ഉദ്യോഗസ്ഥരെ ജോലി ചെയ്യാൻ അനുവദിക്കില്ലെന്നും ബസുടമ ഭീഷണിപ്പെടുത്തി. അജീഷ് കുമാറിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ബസ് ഉടമ ജോഷി, നിബിന്‍ എന്നിവർക്കെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തു.