LiveTV

Live

Kerala

മന്ത്രിമാര്‍ക്ക് താല്‍പര്യം വിദേശ സന്ദര്‍ശനം; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

നാളികേര വികസന കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവേയാണ് വിമര്‍ശനം

മന്ത്രിമാര്‍ക്ക് താല്‍പര്യം വിദേശ സന്ദര്‍ശനം; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. മന്ത്രിമാര്‍ക്ക് താല്‍പര്യം വിദേശ സന്ദര്‍ശനമാണെന്നും സര്‍ക്കാര്‍ മനുഷ്യത്വമില്ലാതെ പെരുമാറുകയാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു. നാളികേര വികസന കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവേയാണ് വിമര്‍ശനം.

2018 ഓക്ടോബര് 17 നാണ് നാളികേര വികസന ബോര്‍ഡിലെ ജീവനക്കാര്‍ക്ക് ആനുകൂല്യം നല്‍കുന്നത് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവിട്ടത്. ജീവക്കാര്‍ നല്‍കിയ നിവേദനം പരിഗണിച്ച് എത്രയും വേഗം തീര്പ്പാക്കാന് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല് ഒരു വര്ഷം കഴിഞ്ഞിട്ടും ഈ ഉത്തരവ് നടപ്പാക്കിയിട്ടില്ലെന്നും ചൂണ്ടികാട്ടി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പരിഗണിച്ചത്. കോടതി ഉത്തരവുകള് പരിഗണിക്കുന്നതില് സര്‍ക്കാര്‍ വിമുഖത കാണിക്കുകയാണ്. സര്‍ക്കാരിലുള്ളവിശ്വാസം നഷ്ടപ്പെടുത്തുകയാണെന്നും മനുഷ്യത്വമില്ലാതെയാണ് സര്‍ക്കാര്‍ പെരുമാറുന്നതെന്നും കോടതി വിമര്‍ശിച്ചു. മന്ത്രിമാര്‍ക്ക് താല്‍പര്യം വിദേശയാത്രകള്‍ നടത്തുന്നതിനാലാണെന്നും കോടതി വാക്കാല്‍ പരാമര്‍ശം ഉന്നയിച്ചു. ഉദ്യോഗസ്ഥ ലോബിയുമായി സര്‍ക്കാര്‍ ഒത്തുകളിക്കുകയാണോയെന്നുമായിരുന്നു കോടതിയുടെ വിമര്‍ശനം.