LiveTV

Live

Kerala

‘നാം രണ്ട് നമുക്ക് രണ്ട്’; ഇരുചക്രവാഹനങ്ങള്‍ക്ക് ഹെല്‍മറ്റ് ചലഞ്ചുമായി കേരള പൊലീസ്

ഇരു ചക്രവാഹനങ്ങളിലെ രണ്ട് യാത്രക്കാരും ഹെല്‍മറ്റ് ധരിച്ചുള്ള ഫോട്ടോ അയച്ചാല്‍ അതിലെ മികച്ചവ പങ്കുവെക്കാമെന്നാണ് കേരള പൊലീസ് അറിയിച്ചിരിക്കുന്നത്. 

‘നാം രണ്ട് നമുക്ക് രണ്ട്’; ഇരുചക്രവാഹനങ്ങള്‍ക്ക് ഹെല്‍മറ്റ് ചലഞ്ചുമായി കേരള പൊലീസ്

സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റിലുള്ളവര്‍ ഹെല്‍മെറ്റ് ധരിക്കാന്‍ നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് പുറത്തുവന്നതോടെ വ്യത്യസ്ത ചലഞ്ചുമായി കേരള പൊലീസ്. ഇരു ചക്രവാഹനങ്ങളിലെ പ്രിയപ്പെട്ടവരുമായി ഹെല്‍മറ്റ് ധരിച്ചുള്ള ഫോട്ടോ അയച്ചാല്‍ മികച്ചവ ഫേസ്ബുക്ക് പേജില്‍ പങ്കുവെക്കാമെന്നാണ് കേരള പൊലീസ് അറിയിച്ചിരിക്കുന്നത്. വിവരങ്ങൾ സഹിതം kpsmc.pol@kerala.gov.in എന്ന ഇ മെയിൽ വിലാസത്തിൽ അയക്കണമെന്നും വാഹനം നിർത്തിയ ശേഷം മാത്രം ഫോട്ടോ എടുത്താൽ മതിയെന്നും പൊലീസ് നിര്‍ദ്ദേശമുണ്ട്. നിലവിലെ നിയമപ്രകാരം 500 രൂപയാണ് പിഴ ഈടാക്കുന്നത്. രണ്ട് യാത്രക്കാരും ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഇരട്ടിപ്പിഴ ഈടാക്കും. വാഹന ഉടമയായിരിക്കും പിഴ നല്‍കേണ്ടത്. ഹെല്‍മറ്റ് പരിശോധന വീഡിയോയില്‍ പകര്‍ത്തണമെന്നും ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിയമലംഘനം തുടര്‍ന്നാല്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു. മോട്ടോര്‍ വാഹന വകുപ്പിന്റെ സ്ക്വാഡുകള്‍ക്ക് പുറമെ നിരീക്ഷണ ക്യാമറകള്‍ വഴിയും നിയമലംഘകരെ കണ്ടെത്തും. ഹെല്‍മെറ്റ് പരിശോധനക്കിടെ ലാത്തി ഉപയോഗിക്കരുതെന്നും ശരീരത്തില്‍ തൊടരുതെന്നും ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്. പരിശോധനക്കിടെ പിഴവുണ്ടായാല്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്കായിരിക്കും ഉത്തരവാദിത്തമെന്നും ഡി.ജിപി വ്യക്തമാക്കി.

വാഹനം തടഞ്ഞ് പരിശോധന ഒഴിവാക്കണമെന്ന് ഡി.ജി.പി
Also Read

വാഹനം തടഞ്ഞ് പരിശോധന ഒഴിവാക്കണമെന്ന് ഡി.ജി.പി

ഇരുചക്രവാഹനങ്ങളിലെ രണ്ട് യാത്രക്കാര്‍ക്കും ഡിസംബര്‍ ഒന്ന് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കാന്‍ ഹൈക്കോടതിയാണ് നിര്‍ദ്ദേശം നല്‍കിയത്. ആദ്യം ദിനം എന്ന നിലയില്‍ ആദ്യം ദിവസം പിഴ ഈടാക്കിയിരുന്നില്ല. പലയിടങ്ങളിലും മോട്ടോര്‍വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്കരണ പരിപാടികളാണ് സംഘടിപ്പിച്ചത്.

 ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റിലുള്ളവര്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഇന്ന് മുതല്‍ പിഴ
Also Read

ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റിലുള്ളവര്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഇന്ന് മുതല്‍ പിഴ