LiveTV

Live

Kerala

ഏറ്റുമാനൂര്‍ സ്കൂളിലെ ലൈംഗിക ചൂഷണ പരാതി പൂഴ്ത്തിവെക്കാന്‍ അധ്യാപകരുടെ ശ്രമം

പരാതി അട്ടിമറിക്കാന്‍ പ്രതിയടക്കമുളളവര്‍ നടത്തിയ ശ്രമത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

ഏറ്റുമാനൂര്‍ സ്കൂളിലെ ലൈംഗിക ചൂഷണ പരാതി പൂഴ്ത്തിവെക്കാന്‍ അധ്യാപകരുടെ ശ്രമം

കോട്ടയം ഏറ്റുമാനൂരില്‍ സ്കൂളിലെ അധ്യാപനെതിരെയുള്ള ലൈംഗീക ചൂഷണ പരാതി അട്ടിമറിക്കാന്‍ ശ്രമിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പരാതിയില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട സീനയര്‍ സൂപ്രണ്ടിനെ പ്രതിയായ അധ്യാപകനടക്കമുളളവര്‍ പൂട്ടിയിട്ടു. പരാതി മൂടിവെക്കാന്‍ പ്രധാന അധ്യാപകനടക്കം ശ്രമിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നതിനിടെയാണ് കൂടുതല്‍ തെളിവുകള്‍ പുറത്ത് വരുന്നത്. അധ്യാപകരെ മാറ്റണമെന്ന് പി.ടി.എയും പ്രതികരിച്ചു.

കഴിഞ്ഞ ഒക്ടോബര്‍ 16ാം തിയതിയാണ് സ്റ്റുഡന്റ് കൌണ്‍സിലറോട് 16 വിദ്യാര്‍ത്ഥികള്‍ ലൈംഗിക ചൂഷണ വിവരം പറയുന്നത്. തുടര്‍ന്ന് പരാതിയറിഞ്ഞ സീനിയര്‍ സൂപ്രണ്ട് ധര്‍മ്മരാജന്‍ വിവരം ജീല്ലാ ഓഫീസറെ അറിയിക്കുന്നു, ഇതോടെയാണ് പ്രതിയായ സംഗീത അധ്യാപകന്‍ നരേന്ദ്രബാബു അടക്കമുള്ള ചില അധ്യാപകര്‍ സീനിയര്‍ സൂപ്രണ്ടിനെ തടയുന്നതും പൂട്ടിയിടുന്നതും. പിന്നീട് പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്നാണ് തുറന്ന് വിട്ടത്. പരാതി വിദ്യാര്‍ത്ഥികള്‍ എഴുതി നല്കിയിട്ടും സ്കൂള്‍ മാനേജ്മെന്റ് ഇത് പൂഴ്ത്തിവെക്കാനാണ് ശ്രമിച്ചത്. ഇത് ശരിവെക്കുന്നതാണ് ഈ സിസി ടിവി ദൃശ്യങ്ങള്‍.

പ്രതിയെ പിന്തുണയ്ക്കുന്ന അധ്യാപകര്‍ സ്കൂളില്‍ തുടരുന്ന സാഹചര്യത്തില്‍ സ്കൂള്‍ ഉപേക്ഷിച്ച് പോയ 95 വിദ്യാര്‍ത്ഥികള്‍ തിരികെ വരില്ലെന്ന് പി.ടി.എ അടക്കമുളളവര്‍ പറയുന്നത്. അധ്യാപകരെ മാറ്റണമെന്ന ആവശ്യമാണ് പി.ടി.എയ്ക്കും ഉള്ളത്. എന്നാല്‍ രണ്ട് വകുപ്പിന് കീഴിലുളള സ്കൂളില്‍ അധ്യാപകരെ മാറ്റുന്നതടക്കമുള്ള നടപടികള്‍ ആരെടുക്കുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്.