LiveTV

Live

Kerala

പശുകിടാങ്ങളുടെ ജഡം മറവുചെയ്യാതെ ചാണകകുഴിയില്‍ തള്ളി; കന്നുകാലി ഫാമിനെതിരെ പരാതിയുമായി നാട്ടുകാര്‍

കാരശേരി പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ കറുത്ത പറമ്പ് തരിപ്പാല പറമ്പില്‍ സ്വകാര്യ വ്യക്തിയുടെ കന്നുകാലി ഫാമിനെതിരെയാണ് പരാതി

പശുകിടാങ്ങളുടെ ജഡം മറവുചെയ്യാതെ ചാണകകുഴിയില്‍ തള്ളി; കന്നുകാലി ഫാമിനെതിരെ പരാതിയുമായി നാട്ടുകാര്‍

കോഴിക്കോട് കാരശേരിയില്‍ കന്നുകാലികളോട് ക്രൂരത കാട്ടുന്നതായി പരാതി. ചത്ത പശുകിടാങ്ങളുടെ ജഡം മറവു ചെയ്യാതെ ചാണകകുഴിയില്‍ തള്ളി. പിന്നീട് പരാതി ഉയര്‍ന്നപ്പോഴാണ് ഇത് മറവ് ചെയ്തത്. കാരശേരി പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ കറുത്ത പറമ്പ് തരിപ്പാല പറമ്പില്‍ സ്വകാര്യ വ്യക്തിയുടെ കന്നുകാലി ഫാമിനെതിരെയാണ് പരാതി. കന്നുകാലികളെ കൃത്യമായി പരിപാലിക്കുന്നില്ലെന്നാണ് പ്രധാന ആക്ഷേപം.

വിവിധ കാരണങ്ങളാൽ ജീവൻ നഷ്ടപ്പെട്ട പശുകിടാങ്ങളുടെ ജഡം മറവു ചെയ്യാതെ അലക്ഷ്യമായി ചാണകക്കുഴിൽ ഉപേക്ഷിച്ചതിന് എതിരെ പരിസര വാസികള്‍ രംഗത്തു വന്നതിന് ശേഷമാണ് മറവ് ചെയ്തത്. അസുഖം ബാധിച്ച പശുക്കളെ അതേ ഫാമില്‍‌ തന്നെ വ്യത്തിഹീനമായ സ്ഥലത്ത് പാര്‍പ്പിച്ചതായും ഫാം ഉടമയ്ക്കെതിരെ പരാതി ഉയര്‍ന്നിട്ടുണ്ട്. അനധികൃത ഫാമാണിതെന്ന് ആരോപിച്ച് നാട്ടുകാരില്‍ ചിലര്‍ പഞ്ചായത്തിനും ആരോഗ്യ വകുപ്പിനും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ആക്ഷേപങ്ങളില്‍ കഴമ്പില്ലെന്നാണ് നടത്തിപ്പുകാരുടെ നിലപാട്.