LiveTV

Live

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എ.എസ്.ഐ കീഴടങ്ങി

മൂന്നാംദിവസം എസ്.ഐ.ക്കെതിരേ പോക്‌സോ വകുപ്പ് ചുമത്തി പേരൂര്‍ക്കട പോലീസ് കേസെടുത്തത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എ.എസ്.ഐ കീഴടങ്ങി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന എസ്.ഐ കീഴടങ്ങി. തിരുവനന്തപുരം ബോംബ് സ്‌ക്വാഡ് എസ്.ഐ സജീവ് കുമാറാണ് തിരുവനന്തപുരം പോക്‌സോ കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് വൈകുന്നേരം സജീവ് കുമാറിന്റെ ക്വാര്‍ട്ടേഴ്‌സിലെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ശക്തമായി ഇടപെട്ടതോടെയാണ് സംഭവം നടന്ന് മൂന്നാംദിവസം എസ്.ഐ.ക്കെതിരേ പോക്‌സോ വകുപ്പ് ചുമത്തി പേരൂര്‍ക്കട പോലീസ് കേസെടുത്തത്.