LiveTV

Live

Kerala

ചുരത്തിലെ സാഹസിക യാത്ര; കാര്‍ കസ്റ്റഡിയില്‍

വാഹനം ഓടിച്ചിരുന്നത് ഉടമ തന്നെ

ചുരത്തിലെ സാഹസിക യാത്ര; കാര്‍ കസ്റ്റഡിയില്‍

വയനാട് ചുരത്തിലൂടെ യുവാക്കള്‍ സാഹസിക യാത്ര നടത്തിയ സംഭവത്തില്‍ കാര്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. സാഹസിക യാത്രയുടെ സമയത്ത് കാര്‍ ഉടമ ഷഫീര്‍‌ തന്നെയാണ് വാഹനം ഓടിച്ചതെന്നും മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തി. ഉടമയോട് നാളെ ഹിയറിങിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി.

സാഹസിക യാത്രയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് കാര്‍ ഇന്ന് രാവിലെ 11 മണിക്ക് ഹാജരാക്കാന്‍ ഉടമയായ പേരാന്പ്ര സ്വദേശിക്ക് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. ഒരു മണിവരെ ഹാജരാക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് വീട്ടില്‍ നോട്ടീസ് പതിപ്പിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ നടപടി ആരംഭിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ചേവായൂരിലെ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ഓഫീസിന് സമീപത്ത് വെച്ച് കാര്‍ ഉദ്യോഗസ്ഥര്‍ കണ്ടത്. തുടര്‍ന്ന് കാര്‍ കസ്റ്റഡിയിലെടുക്കുകയും ഉടമയ്ക്ക് നാളെ ഹാജരാകാനുള്ള നോട്ടീസും കൈമാറുകയായിരുന്നു. സാഹസിക യാത്ര സമയത്ത് കാര്‍ ഓടിച്ചത് ഉടമ തന്നെയാണെന്ന് വ്യക്തായതോടെ ഇയാളുടെ ലൈസന്‍സ് റദ്ദ് ചെയ്യാനുള്ള നടപടിയും നാളെ തുടങ്ങും.

2001 മോഡല്‍ സാന്‍ട്രോ കാറിലായിരുന്നു യുവാക്കള്‍ സാഹസിക യാത്ര നടത്തിയത്. എന്നാല്‍ കാറിന്റെ ഡിക്കിയിലിരുന്ന് യാത്ര ചെയ്തവര്‍ക്കെതിരെ നടപടി ഉണ്ടാവില്ല. മോട്ടോര്‍ വാഹന നിയമത്തില്‍ ഇതിന് ചട്ടമില്ലാത്തതാണ് കാരണം