LiveTV

Live

Kerala

തൃശൂര്‍ എസ്.ബി.ഐ എ.ടി.എമ്മില്‍ മോഷണശ്രമം

മോഷ്ടാക്കള്‍ സഞ്ചരിച്ചിരുന്ന കാറും ഗ്യാസ് കട്ടറും എ.ടി.എമ്മിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്

 തൃശൂര്‍ എസ്.ബി.ഐ എ.ടി.എമ്മില്‍ മോഷണശ്രമം

തൃശൂര്‍ കൊണ്ടാഴി പാറമേല്‍പ്പടി എസ്.ബി.ഐ എ.ടി.എമ്മില്‍ മോഷണശ്രമം. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മോഷ്ടാക്കള്‍ എ.ടി.എം തകര്‍ത്തു. മോഷ്ടാക്കള്‍ സഞ്ചരിച്ചിരുന്ന കാറും ഗ്യാസ് കട്ടറും എ.ടി.എമ്മിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ രണ്ടരയ്ക്കാണ് തൃശൂര്‍ കൊണ്ടാഴി പാറമേല്‍പ്പടിയിലെ എസ്.ബി ഐ എ.ടി.എമ്മില്‍ മോഷണ ശ്രമം നടത്തത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം മെഷീന്‍ പാതി തകര്‍ത്തിട്ടുണ്ട്. പൊലീസും ബാങ്ക് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയില്‍ എ.ടി.എമ്മില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. പ്രതികള്‍ സഞ്ചരിച്ച കാറും എ.ടി.എം തകര്‍ക്കാന്‍ ഉപയോഗിച്ച ഗ്യാസ് കട്ടറും എ.ടി.എമ്മിന്റെ സമീപത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. എ.ടി.എമ്മിനകത്ത് നിന്ന് ഗ്യാസ് കട്ടറിന്റെ പ്രകാശം കണ്ട സമീപവാസി പൊലീസിനെയും മറ്റ് ആളുകളെയും വിവരമറിയിക്കുകയായിരുന്നു. മോഷണ ശ്രമം സമീപവാസികള്‍ അറിഞ്ഞെന്ന് മനസിലാക്കിയ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ ഇവരുടെ കാര്‍ എടിഎമ്മിന് സമീപത്തെ കുഴിയില്‍ വീണു. തുടര്‍ന്നാണ് ഇവര്‍ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടത്. ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ട് പേരാണ് മോഷണ ശ്രമം നടത്തിയെതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പഴയന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.