LiveTV

Live

Kerala

തിരുവനന്തപുരത്ത് യുവാവിന് നടുറോഡില്‍ ക്രൂരമര്‍ദനം; സംഭവം പൊലീസ് സ്റ്റേഷന് സമീപം

മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു.

തിരുവനന്തപുരത്ത് യുവാവിന് നടുറോഡില്‍ ക്രൂരമര്‍ദനം; സംഭവം പൊലീസ് സ്റ്റേഷന് സമീപം

തിരുവനന്തപുരം പൊത്തന്‍കോട് പട്ടാപ്പകല്‍ യുവാവിന് നടുറോഡില്‍ ക്രൂര മര്‍ദനം. പൊലീസ് സ്റ്റേഷന്‍റെ സമീപമാണ് സംഭവം. സംഭവത്തില്‍ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു.

ഇതര സംസ്ഥാന തൊഴിലാളികളെ ചുമട്ട് തൊഴിലാളികള്‍ മർദിച്ചു; ദൃശ്യങ്ങള്‍ പുറത്ത്
Also Read

ഇതര സംസ്ഥാന തൊഴിലാളികളെ ചുമട്ട് തൊഴിലാളികള്‍ മർദിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. പോത്തന്‍കോട് ജംഗ്ഷനില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടായിരുന്നു യുവാക്കള്‍ തമ്മില്‍ സംഘര്‍ഷം. ബൈക്കിലെത്തിയ യുവാക്കള്‍ തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

സംഘര്‍ഷത്തിന്‍റെ കാരണം വ്യക്തമല്ല. ഒരു യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവ വിവരം അറിഞ്ഞിട്ടും പൊലീസ് എത്താന്‍ വൈകിയെന്ന ആരോപണമുണ്ട്. പരാതി ലഭിച്ചിട്ടില്ലെന്നും അതുകൊണ്ടാണ് നടപടിയെടുക്കാത്തതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.