LiveTV

Live

Kerala

താമരശ്ശേരി ചുരത്തിലൂടെ സാഹസിക യാത്ര: കേസെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

കാറിന്റെ ഡിക്കി തുറന്നു വെച്ചും കാല്‍ പുറത്തേക്കിട്ടും യുവാക്കള്‍ യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തിയത്.

താമരശ്ശേരി ചുരത്തിലൂടെ  സാഹസിക യാത്ര: കേസെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

വയനാട് താമരശ്ശേരി ചുരത്തിലൂടെ കാറില്‍ സാഹസിക യാത്ര നടത്തിയവര്‍ക്കെതിരെ കേസെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. കാറിന്റെ ഡിക്കി തുറന്നു വെച്ചും കാല്‍ പുറത്തേക്കിട്ടും യുവാക്കള്‍ യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തിയത്.

ദിവസേന 100 കണക്കിന് വാഹനാപകടങ്ങള്‍ നടക്കുമ്പോഴാണ് നിയമത്തെയും മരണത്തെയും വെല്ലുവിളിച്ചുകൊണ്ടുള്ള യുവാക്കളുടെ ഈ സാഹസികയാത്ര. കാറില്‍ നിന്നും കാല്‍ പുറത്തേക്കിട്ട് ചുരത്തിലൂടെ ടിപ്പര്‍ ലോറി അടക്കമുള്ള വലിയ വാഹനങ്ങളെ നിമിഷങ്ങള്‍ക്കിടയില്‍ മറികടന്നാണ് യുവാക്കള്‍ സഞ്ചരിക്കുന്നത്.

സാഹസിക യാത്ര നടത്തിയ യുവാക്കളുടെ ദൃശ്യങ്ങള്‍ പിന്നിലുണ്ടായിരുന്ന യാത്രക്കാരാണ് ഫോണില്‍ പകര്‍ത്തിയത്. ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തിയത്. വാഹന ഉടമയുടെ ലൈസന്‍സ് റദ്ദാക്കിയേക്കും. ഉടമയോട്‌ നാളെ രേഖകളുമായി കോഴിക്കോട്‌ ആർ.ടി.ഓ ഓഫീസിൽ ഹാജരാവാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പേരാമ്പ്ര സ്വദേശി സലീമിന്റെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.