LiveTV

Live

Kerala

കൗമാര കലയുടെ കിരീടത്തില്‍ പാലക്കാടിന്റെ മുത്തം

സമാപന ദിവസമായ ഇന്ന് നാടകീയ രംഗങ്ങളിലൂടെ കണ്ണൂരിനെയും കോഴിക്കോടിനെയും പിന്നിലാക്കിയാണ് പാലക്കാടിന്റെ കിരീടനേട്ടം

കൗമാര കലയുടെ കിരീടത്തില്‍ പാലക്കാടിന്റെ മുത്തം

അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പാലക്കാടിന്‍റെ വിജയഗാഥ. അവസാന നിമിഷങ്ങളിലെ അട്ടിമറിയിലൂടെയാണ് പാലക്കാട് കീരീടത്തില്‍ മുത്തമിട്ടത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് പാലക്കാടിന്‍റെ കിരീട നേട്ടം. തൊട്ടു പിറകിലായി ഒരേ പോയിന്‍റുമായി കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു. ആദ്യ മൂന്ന് ദിവസങ്ങളിലും പിന്നില്‍ പാലക്കാട് അവസാന ദിവസത്തിലെ അവസാവ രണ്ടു മണിക്കൂറിലാണ് ഏവരെയും വിസ്മയിച്ച കുതിപ്പ് നടത്തിയത്.

951 പോയിന്‍റുമായാണ് പാലക്കാടിന്‍റെ കിരീടനേട്ടം, 949 പോയിന്‍റുമായ് കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു.

സ്കൂളുകളില്‍ പാലക്കാട് ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസ് ചാമ്പ്യന്മാരായി. സംസ്കൃതോത്സവത്തില്‍ തൃശൂരും എറണാകുളവും ഒന്നാമത്. അറബിക് കലോത്സവത്തില്‍ നാലു ജില്ലകള്‍ ഒന്നാം സ്ഥാനം പങ്കിട്ടു.

അവസാന ദിനമായ ഇന്ന് ഇന്ന് 14 വേദികളിലായായിരുന്നു മത്സരം. കഴിഞ്ഞ മൂന്ന് ദിനങ്ങളിലും കലോത്സവ നഗരിയിലെ എല്ലാ വേദികളിലും വലിയ ജനപങ്കാളിത്തമുണ്ടായിരുന്നു. മൂന്നാം ദിനത്തില്‍ ഹയര്‍സെക്കന്‍ററി വിഭാഗം നാടകവും ഒപ്പനയും കാണാനാണ് ഏറ്റവും അധികം ആളുകളെത്തിയത്. ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ററി വിഭാഗം ഉര്‍ദു, ഗസല്‍ മത്സരവും ആസ്വാദക പ്രശംസ പിടിച്ചു പറ്റി.

സമാപന ദിവസമായ ഇന്ന് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ പോലെ തന്നെ കലോത്സവ നഗരി ജനങ്ങളെക്കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു. നാടോടി നൃത്തവും മാര്‍ഗംകളിയും ദേശഭക്തി ഗാനവുമുള്‍പ്പടെ 14 ഇനങ്ങള്‍ മാത്രമായിരുന്നു ഇന്ന് അരങ്ങിലെത്തിയത്. അടുത്ത കലോത്സവത്തിന് കൊല്ലം വേദിയാകും