LiveTV

Live

Kerala

കരയിച്ച് ഉള്ളി വില: സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം 

സവാളക്ക് 130ഉം ചെറിയ ഉള്ളിക്ക് 150ഉം ആണ് തലസ്ഥാനത്ത് ഇന്നലത്തെ മാർക്കറ്റ് വില.

കരയിച്ച് ഉള്ളി വില: സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം 

ഓരോ ദിനവും കുതിച്ചുയരുന്ന ഉള്ളി വില പൊതുജനങ്ങളുടെയും വ്യാപാരികളുടെയും ബജറ്റിനെ താളം തെറ്റിക്കുന്നു. സവാളക്ക് 130ഉം ചെറിയ ഉള്ളിക്ക് 150ഉം ആണ് തലസ്ഥാനത്ത് ഇന്നലത്തെ മാർക്കറ്റ് വില. വില കുറച്ച് ഉള്ളി ലഭ്യമാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.

ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെടുന്ന സാധാരണക്കാര്‍ക്ക് മുന്നിലേക്ക് ഇടിത്തീപോലെയാണ് ഉള്ളിവില വര്‍ധിച്ച് വരുന്നത്. നിത്യോപയോഗ സാധനമായത് കൊണ്ട് ഒഴിവാക്കാനും കഴിയില്ല. വിലകൂടിയതോടെ വ്യാപാരം കുത്തനെ കുറഞ്ഞതാണ് വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നത്.

വില വർധനവിലൂടെ കടുത്ത പ്രതിസന്ധി നേരിടുന്ന മറ്റൊരു വിഭാഗമാണ് ഹോട്ടൽ വ്യവസായികൾ. മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിലുണ്ടായ മഴക്കെടുതിയിൽ കൃഷി നാശം സംഭവിച്ചതാണ് ഉള്ളിവില ഉയരാൻ കാരണമായി പറയുന്നത്.