LiveTV

Live

Kerala

പ്രളയദുരിതത്തില്‍ കെെത്താങ്ങായി പീപ്പിള്‍ ഫൗണ്ടേഷന്‍

കോഴിക്കോട് ജില്ലയില്‍ മാത്രം രണ്ടു കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കിയത്

പ്രളയദുരിതത്തില്‍ കെെത്താങ്ങായി പീപ്പിള്‍ ഫൗണ്ടേഷന്‍

പീപ്പിള്‍സ് ഫൌണ്ടഷന്‍റെ പ്രളയ ദുരിതാശ്വാസ പദ്ധതിയുടെ പൂര്‍ത്തീകരണ പ്രഖ്യാപനം കോഴിക്കോട് താമരശേരിയില്‍ നടന്നു. പ്രളയത്തില്‍ എല്ലാം നഷ്ടമായ കുടുംബങ്ങള്‍ക്കായി പീപ്പിള്‍സ് ഫൌണ്ടേഷന്‍ നിര്‍മിച്ച വീടുകളും കൈമാറി.

പ്രളയം തകര്‍ത്ത ജീവിതങ്ങളെ തിരിച്ചു പിടിച്ചിരിക്കുകയാണ് പീപ്പിള്‍സ് ഫൌണ്ടേഷന്‍. കോഴിക്കോട് ജില്ലയില്‍ മാത്രം രണ്ടു കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കിയത്. 27 വീടുതള്‍ പുതുതായി നിര്‍മ്മിക്കുകയും 33 വീടുകള്‍ അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കുകയും ചെയ്തു. കുടിവെള്ള പദ്ധതികളും പീപ്പിള്‍സ് ഫൌണ്ടേഷന്‍ നടപ്പിലാക്കി. താമരശേരിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ പ്രളയ ദുരിതാശ്വാസ പദ്ധതിയുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും പുതിയതായി നിര്‍മിച്ച വീടുകളുടെ താക്കോല്‍ ദാനവും ജമാഅത്തെ ഇസ്‍‍ലാമി കേരള അമീര്‍ എം.ഐ.അബ്ദുല്‍അസീസ് നിര്‍വഹിച്ചു.

പീപ്പിള്‍സ് ഫൌണ്ടേഷന്‍ സിക്രട്ടറി എം അബ്ദുള്‍ മജീദ് അധ്യക്ഷത വഹിച്ചു. ടി ശാക്കിര്‍, വി.പി ബശീര്‍, ഹമീദ് വാണിയമ്പലം, ഫാ.ജോണ്‍ ഒറവുങ്കല്‍, ബാബു നമ്പൂതിരി തുടങ്ങിയവര്‍ സംസാരിച്ചു.