LiveTV

Live

Kerala

പിന്‍സീറ്റില്‍ ഇരിക്കുന്നവർക്കും ഇന്ന് മുതൽ ഹെൽമെറ്റ് നിർബന്ധം

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ പിൻസീറ്റിലെ ഹെൽമെറ്റ് പരിശോധന കർശനമാക്കി പിഴ ഈടാക്കും. കുറ്റകൃത്യം ആവർത്തിച്ചാൽ ലൈസൻസ് റദ്ദ് ചെയ്യാനും ഗതാഗത വകുപ്പിന്റെ നീക്കമുണ്ട്.

പിന്‍സീറ്റില്‍ ഇരിക്കുന്നവർക്കും ഇന്ന് മുതൽ ഹെൽമെറ്റ് നിർബന്ധം

ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഇന്ന് മുതല്‍ ഹെല്‍മെറ്റ് നിര്‍ബന്ധം. സംസ്ഥാനത്തെ പലയിടങ്ങളിലും മോട്ടോര്‍ വാഹന വകുപ്പ് ബോധവത്കരണ പരിപാടികള്‍ നടത്തുന്നുണ്ട്. നാളെ മുതല്‍ പിഴ ഈടാക്കും. ഹെല്‍മെറ്റ് പരിശോധന വീഡിയോയില്‍ പകര്‍ത്താന്‍ ഡി.ജി.പി പൊലീസിന് നിര്‍ദേശം നല്‍കി. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ഇന്ന് വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് പരിശോധനയും ബോധവത്കരണവുമാണ് നടത്തുന്നത്.

യാത്രക്കാരെ ഓടിച്ചിട്ടുള്ള ഹെല്‍മറ്റ് വേട്ട വേണ്ടെന്ന് കോടതി
Also Read

യാത്രക്കാരെ ഓടിച്ചിട്ടുള്ള ഹെല്‍മറ്റ് വേട്ട വേണ്ടെന്ന് കോടതി

ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപയാണ് പിഴ. ഹെല്‍മെറ്റ് ഉണ്ടായിട്ടും ഇടാത്തവരെ ഉദ്യോഗസ്ഥര്‍ തന്നെ ധരിപ്പിച്ച് ഹെല്‍മറ്റിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തുന്നുണ്ട്. നിയമം വരും മുമ്പേ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ കുടുംബത്തെ അഭിനന്ദിക്കാനും ഉദ്യോഗസ്ഥര്‍ മടിച്ചില്ല. സുരക്ഷ കണക്കിലെടുത്ത് വര്‍ഷങ്ങളായി തങ്ങള്‍ ഹെല്‍മെറ്റ് ധരിക്കാറുണ്ടെന്ന് അജിത്തും മക്കളും പറയുന്നു.

ഹെല്‍മെറ്റ് പരിശോധനക്കിടെ ലാത്തി ഉപയോഗിക്കരുതെന്നും ശരീരത്തില്‍ തൊടരുതെന്നും ഡി.ജി.പി നിര്‍ദേശിച്ചിട്ടുണ്ട്. പരിശോധനക്കിടെ പിഴവുണ്ടായാല്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്കായിരിക്കും ഉത്തരവാദിത്തമെന്നും ഡി.ജി.പി വ്യക്തമാക്കി.