LiveTV

Live

Kerala

നാല് തവണ വൈദികര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പുറത്താക്കപ്പെട്ട കന്യാസ്ത്രീ  

‘കർത്താവിന്‍റെ നാമത്തിൽ’ എന്ന് പേരിട്ടിരിക്കുന്ന ആത്മകഥയിലാണ് വൈദികർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.   

നാല് തവണ വൈദികര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പുറത്താക്കപ്പെട്ട കന്യാസ്ത്രീ  

എഫ്.സി.സി സഭയിൽ നിന്നും പുറത്താക്കിയ കന്യാസ്ത്രീയുടെ വിവാദ വെളിപ്പെടുത്തലുമായി ആത്മകഥ. നാല് തവണ വൈദികര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് വെളിപ്പെടുത്തൽ. ഫാദര്‍ റോബിനെതിരെ ഗുരുതര ആരോപണങ്ങളാണ് പുസ്തകത്തിലുള്ളത്.

'കർത്താവിന്‍റെ നാമത്തിൽ' എന്ന് പേരിട്ടിരിക്കുന്ന ആത്മകഥയിലാണ് വൈദികർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഫാദർ റോബിന് പല സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുന്ന പുസ്തകത്തിൽ മഠത്തില്‍ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചതായും വെളിപ്പെടുത്തുന്നുണ്ട്.

കോട്ടയത്ത് അധ്യാപകന്‍ 16 വിദ്യാര്‍ഥികളെ  പീഡിപ്പിച്ച കേസ്: പരാതി നല്‍കിയ വിദ്യാര്‍ഥികള്‍ക്ക് ഭീഷണി, 95 വിദ്യാര്‍ഥികള്‍ പഠനം ഉപേക്ഷിച്ചു 
Also Read

കോട്ടയത്ത് അധ്യാപകന്‍ 16 വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസ്: പരാതി നല്‍കിയ വിദ്യാര്‍ഥികള്‍ക്ക് ഭീഷണി, 95 വിദ്യാര്‍ഥികള്‍ പഠനം ഉപേക്ഷിച്ചു 

കന്യാസ്ത്രീയായതിന് ശേഷം തനിക്ക് നേരെ നാല് തവണ പീഡന ശ്രമമുണ്ടായതായും സിസ്റ്റർ വെളിപ്പെടുത്തുന്നു. താല്പര്യമുള്ള വൈദികരെയും കന്യാസ്ത്രീകളെയും വിവാഹിതർ ആകാൻ അനുവദിക്കണമെന്നും ഇത് മറ്റുള്ളവർക്ക് സ്വസ്ഥമായി ദൈവവൃത്തി തുടരാൻ സഹായിക്കുമെന്നുമുള്ള ആവശ്യവും പുസ്തകം മുന്നോട്ട് വെക്കുന്നു. ദുർബലരായ കന്യാസ്ത്രീകൾക്ക് പുരോഹിതരുടെ ലൈംഗിക അഭിനിവേശം തടയാനാവുന്നില്ല എന്നും ആത്മകഥയിൽ പറയുന്നു.

പത്രപ്രവർത്തകനായ എം.കെ രാംദാസിന്റെ സഹായത്തോടെയാണ് പുസ്‌തകം രചിച്ചിരിക്കുന്നത്. സഭയ്ക്കുള്ളിൽ നടക്കുന്ന പല കാര്യങ്ങളും വെട്ടിത്തുറന്നു പറയുന്ന പുസ്‌തകം ഡിസി ബുക്സ് ആണ് പ്രസിദ്ധീകരിക്കുന്നത്.