LiveTV

Live

Kerala

വാഹനാപകട നഷ്ടപരിഹാരം:  ഹൈക്കോടതി ഉത്തരവിനെതിരെ തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍റെ പ്രമേയം  

ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാനായിരുന്നു നടപടി. എന്നാല്‍ ഉത്തരവ് അഭിഭാഷകരുടെ അവകാശലംഘനമാണെന്ന് പ്രമേയത്തില്‍ പറയുന്നു. അദാലത്തുകള്‍ ബഹിഷ്കരിക്കാന്‍ അഭിഭാഷകര്‍ക്ക് നിര്‍ദേശവും നല്‍കി.

വാഹനാപകട നഷ്ടപരിഹാരം:  ഹൈക്കോടതി ഉത്തരവിനെതിരെ തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍റെ പ്രമേയം  

വാഹനാപകടങ്ങളുടെ നഷ്ടപരിഹാരത്തുക ഇരകളുടെ അക്കൌണ്ടിലേക്ക് നേരിട്ട് നൽകണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ തിരുവനന്തപുരം ബാർ അസോസിയേഷൻ. കോടതി വിധി അഭിഭാഷകരുടെ അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ബാർ അസോസിയേഷൻ പ്രമേയം പാസാക്കി.

വാഹനാപകടങ്ങളുടെ ഇൻഷുറൻസ് തുക ഇരകളുടെയോ അവരുടെ കുടുംബാംഗങ്ങളുടേയോ അക്കൌണ്ടിലേക്ക് ഓൺലൈൻ വഴി നിക്ഷേപിക്കണമെന്ന് കഴിഞ്ഞ സെപ്റ്റംബറിലാണ് ഹൈക്കോടതി ഉത്തരവിട്ടത്. നഷ്ടപരിഹാരത്തുകയുടെ വലിയ ഭാഗം ഇടനിലക്കാർ തട്ടിയെടുക്കുന്നുവെന്ന പരാതി വ്യാപകമായതിനെ തുടർന്നായിരുന്നു കോടതി ഉത്തരവ്. മാനുഷിക പരിഗണനവെച്ചുളള കോടതിയുടെ ഈ ഉത്തരവിനെതിരെയാണ് തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രമേയം പാസാക്കിയത്.

സ്ത്രീ ആയിപ്പോയി,അല്ലെങ്കിൽ തല്ലിച്ചതച്ചേനെ; വനിതാ മജിസ്ട്രേറ്റിന് അഭിഭാഷകരുടെ ഭീഷണി
Also Read

സ്ത്രീ ആയിപ്പോയി,അല്ലെങ്കിൽ തല്ലിച്ചതച്ചേനെ; വനിതാ മജിസ്ട്രേറ്റിന് അഭിഭാഷകരുടെ ഭീഷണി

ഹൈക്കോടതി ഉത്തരവ് അഭിഭാഷകരുടെ അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് പ്രമേയത്തിൽ പറയുന്നു. ഇക്കാര്യങ്ങൾ ബാർ കൌൺസിൽ മുഖേന ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ അറിയിക്കും. പ്രതിഷേധ സൂചകമായി അദാലത്തുകൾ ബഹിഷ്ക്കരിക്കണമെന്നും ബാർ അസോസിയേഷൻ ആഹ്വാനം ചെയ്തു. അതേസമയം ബാർ അസോസിയേഷൻറെ നടപടിക്കെതിരെ നിയമവൃത്തങ്ങളിൽ നിന്നു തന്നെ എതിർപ്പുയർന്നു. അഭിഭാഷകരുടെ നടപടി അസാധാരണമാണെന്ന് ഹൈക്കോടതി മുൻ ജഡ്ജി ജ.കെമാൽ പാഷ വിമർശിച്ചു.

വഞ്ചിയൂർ കോടതിയിൽ വനിതാ മജിസ്ട്രേറ്റിനെ അഭിഭാഷകർ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ബാർ അസോസിയേഷൻ പ്രതിനിധികള്‍ അടക്കമുളളവർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. ഇതിനോടൊപ്പമാണ് ഹൈക്കോടതി ഉത്തരവിനെതിരെയുളള തിരുവനന്തപുരം ബാർ അസോസിയേഷൻറെ പ്രമേയവും വിവാദമാവുന്നത്.