LiveTV

Live

Kerala

യൂണിവേഴ്സിറ്റി കോളജ് സംഘര്‍ഷം; അഞ്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  

വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം ഹോസ്റ്റലിൽ കെ.എസ്.യു പ്രവർത്തകനെ മർദിച്ച കേസിൽ പ്രതിയായ മഹേഷിനെ ഇതുവരെ പിടികൂടിയിട്ടില്ല.

യൂണിവേഴ്സിറ്റി കോളജ് സംഘര്‍ഷം; അഞ്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന് മുന്നിലെ സംഘർഷത്തിൽ അഞ്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റിൽ. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം ഹോസ്റ്റലിൽ കെ.എസ്.യു പ്രവർത്തകനെ മർദിച്ച കേസിൽ പ്രതിയായ മഹേഷിനെ ഇതുവരെ പിടികൂടിയിട്ടില്ല.

അമൽ മുഹമ്മദ്, ടി ശംഭു, അജ്മൽ, സുനിൽ ആർ, വിഘ്നേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന് മുന്നിൽ വൈകിട്ട് ഉണ്ടായ സംഘർഷത്തിലാണ് നടപടി. ഗവൺമെന്റ് കോളജ് ഹോസ്റ്റലിൽ നടത്തിയ റെയ്ഡിലാണ് അഞ്ച് പേരേയും പോലീസ് പിടികൂടിയത്. ഡി.സി.പി.ആർ. ആദിത്യയുടെ നേതൃത്വത്തിലായിരുന്നു ഹോസ്റ്റലിലെ പരിശോധന. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

എന്നാൽ ഹോസ്റ്റലിൽ കെ.എസ്.യു പ്രവർത്തകനെ മർദിച്ച കേസിൽ പ്രതിയായ മഹേഷിനെ ഇതുവരെയും പിടികൂടിയിട്ടില്ല. എട്ടപ്പൻ എന്ന് പേരുള്ള മഹേഷ് ഒളിവിലാണെന്നാണ് പോലീസ് നിഗമനം. അതേസമയം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർത്ഥി തർക്കം പരിഹരിക്കാൻ കോളജ് പ്രിൻസിപ്പൾ വിദ്യാർത്ഥി സംഘടനകളുടെ യോഗം വിളിക്കും. കോളജിലെ സമാധാനാന്തരീക്ഷം പുനസ്ഥാപിക്കുന്നതിന് വേണ്ടിയാണ് യോഗം.