LiveTV

Live

Kerala

വിദ്യാര്‍ഥികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ കായികാധ്യാപകന്‍ കസ്റ്റഡിയില്‍

ഈ കൌണ്‍സിലിങിനിടെയാണ് അധ്യാപകന്റെ ഭാഗത്തു നിന്ന് തുടര്‍ച്ചയായ പീഡനങ്ങള്‍ നേരിട്ടതായി വിദ്യാര്‍ഥികള്‍ പരാതി പറഞ്ഞത്.

വിദ്യാര്‍ഥികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ കായികാധ്യാപകന്‍ കസ്റ്റഡിയില്‍

കണ്ണൂര്‍ ചന്ദനക്കാംപാറയില്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് കായികാധ്യാപകന്‍ കസ്റ്റഡിയില്‍. കൌണ്‍സിലിങിനിടെയാണ് വിദ്യാര്‍ഥികള്‍ പീഡനവിവരം പറഞ്ഞത്. എട്ടുവിദ്യാര്‍ഥികളെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. രണ്ടാഴ്ച മുമ്പ് ഈ സ്കൂളിലെ 200 ഓളം വിദ്യാര്‍ഥികളെ കൌണ്‍സിലിങിന് വിധേയമാക്കിയിരുന്നു.

ഈ കൌണ്‍സിലിങിനിടെയാണ് അധ്യാപകന്റെ ഭാഗത്തു നിന്ന് തുടര്‍ച്ചയായ പീഡനങ്ങള്‍ നേരിട്ടതായി വിദ്യാര്‍ഥികള്‍ പരാതി പറഞ്ഞത്. ഇതേത്തുടര്‍ന്ന് സ്കൂള്‍ മാനേജ്മെന്റ് ഈ അധ്യാപകനെ സസ്പെന്‍സ് ചെയ്തിരുന്നു. എന്നാല്‍ അധ്യാപകനെതിരായ വിദ്യാര്‍ഥികളുടെ പരാതി സ്കൂള്‍ അധികൃതര്‍ പൊലീസിന് കൈമാറിയിരുന്നില്ല. ഇതേത്തുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. തുടര്‍ന്നാണ് ചൈല്‍ഡ് ലൈന്‍ പരാതി കണ്ണൂര്‍ എസ്.പിക്ക് കൈമാറിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ എസ്.പിയുടെ നിര്‍ദേശപ്രകാരമാണ് കായികാധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ അധ്യാപകനെതിരെ മുമ്പും ഇത്തരത്തിലുള്ള പീഡന പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ചൈല്‍ഡ് ലൈന്‍ സ്കൂളിലെത്തി വിദ്യാര്‍ഥികളെ കൌണ്‍സിലിങിന് വിധേയമാക്കിയത്.