LiveTV

Live

Kerala

ജോസ് കെ മാണി വിഭാഗത്തിന് വീണ്ടും തിരിച്ചടി  

പഞ്ചായത്തുകളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ചിഹ്നം നല്‍കാനുള്ള അധികാരം പി.ജെ ജോസഫിനാണെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ജോസ് കെ മാണി വിഭാഗത്തിന് വീണ്ടും തിരിച്ചടി  

ജോസ് കെ മാണി വിഭാഗത്തിന് വീണ്ടും തിരിച്ചടി. പഞ്ചായത്തുകളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ചിഹ്നം നല്‍കാനുള്ള അധികാരം പി.ജെ ജോസഫിനാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ചിഹ്നം വേണമെന്ന ജോസ് കെ മാണി വിഭാഗത്തിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് നടപടി. അതേസമയം ഇരുവിഭാഗവും ഇന്ന് പാലായിലും കടുത്തുരുത്തിയിലും ശക്തി പ്രകടനം നടത്തി.

അകലകുന്നം പഞ്ചായത്തിലെ ആറു വാര്‍ഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം നല്‍കാന്‍ ജോസ് കെ മാണി ജില്ല പ്രസിഡന്റ് നീക്കം നടത്തി. ഇതിന എതിര്‍ത്ത് പി.ജെ ജോസഫ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. തുടര്‍ന്നാണ് വര്‍ക്കിംഗ് ചെയര്‍മാനായ പി.ജെ ജോസഫിനാണ് ചിഹ്നം നല്കാനുള്ള അധികാരമുള്ളതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്. ഇതോടെ പി.ജെ ജോസഫിന്റെ സ്ഥാനാര്‍ത്ഥി അകലകുന്നത്ത് രണ്ടില ചിഹ്നത്തില്‍ മത്സരിക്കും.

കഴിഞ്ഞ ദിവസം കാസര്‍കോട്ടെ ബളാല്‍ പഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം ലഭിച്ചില്ല. അതേസമയം പാലായില്‍ ഇന്ന് ജോസഫ് വിഭാഗം ശക്തി തെളിയിക്കാന്‍ കണ്‍വന്‍ഷന്‍ വിളിച്ച് കൂട്ടി. ഇതിന് മറുപടിയായി ജോസ് കെ മാണി വിഭാഗം കടുത്തുരുത്തിയില്‍ ശക്തി പ്രകടനവും നടത്തി.