LiveTV

Live

Kerala

സ്കൂളില്‍ അഭ്യാസപ്രകടനം നടത്തിയ രണ്ടു ബസുകള്‍ പിടികൂടി

അപകടകരമായ രീതിയില്‍ അഭ്യാസപ്രകടനം നടത്തിയ ബസുകളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. 

സ്കൂളില്‍ അഭ്യാസപ്രകടനം നടത്തിയ രണ്ടു ബസുകള്‍ പിടികൂടി

കൊല്ലം അഞ്ചല്‍ ഈസ്റ്റ് സ്കൂളില്‍ അഭ്യാസപ്രകടനം നടത്തിയ രണ്ടു ബസുകള്‍ പിടികൂടി. മോട്ടോര്‍ വാഹന വകുപ്പാണ് ബസുകള്‍ പിടിച്ചെടുത്തത്. വാഹനത്തിന്റെ ഫിറ്റ്നസ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി.

ഇന്ന് പുലര്‍ച്ചെ വിനോദയാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴായിരുന്നു ബസുകള്‍ പിടിച്ചെടുത്തത്. അപകടകരമായ രീതിയില്‍ അഭ്യാസപ്രകടനം നടത്തിയ ബസുകളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. രണ്ടു ബസുകളുടെയും ഡ്രൈവര്‍മാര്‍ക്കെതിരെയും നടപടിയെടുക്കും. ഇവരുടെ ലൈസന്‍സ് പിടിച്ചെടുത്തിട്ടുണ്ട്.

മോട്ടോര്‍വാഹന വകുപ്പ് ഇക്കാര്യത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പലിനോട് വിശദീകരണം തേടിയിരുന്നു. ഇത്തരത്തില്‍ സ്കൂള്‍ വളപ്പില്‍ അഭ്യാസപ്രകടനം നടന്നിട്ടും ഇത് തടയാന്‍ അധ്യാപകര്‍ ഇടപെട്ടില്ല എന്നും മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രിന്‍സിപ്പലിനോട് വിശദീകരണം തേടിയിട്ടുള്ളത്.