LiveTV

Live

Kerala

അകകണ്ണിലെ സംഗീതവുമായി ഫാത്തിമ; കൂട്ടിന് ഗൂഗിള്‍ അസിസ്റ്റന്റും

അന്ന് മുതല്‍ സംഗീതാധ്യപകന്‍ നിസാര്‍ തൊടുപുഴയില്‍ നിന്നാണ് ഫാത്തിമ ശാസ്ത്രീയ സംഗീതം അഭ്യസിച്ചത്. 

അകകണ്ണിലെ സംഗീതവുമായി ഫാത്തിമ; കൂട്ടിന് ഗൂഗിള്‍ അസിസ്റ്റന്റും

കലോത്സവത്തിനെത്തി ശാസ്ത്രീയ സംഗീതത്തില്‍ എ ഗ്രേഡുമായി മടങ്ങി അതുല്യ പ്രതിഭ. മലപ്പുറം ജില്ലയില്‍‍ നിന്നെത്തിയ ഫാത്തിമ അന്‍ഷി. കാഴ്ച്ച ശക്തിയില്ലാത്ത ഫാത്തിമ ജീവിതത്തില്‍ ഈ നേട്ടങ്ങളെല്ലാം കൈവരിക്കുന്നത് ഗൂഗിള്‍ അസിസ്റ്റന്റിനെ തന്റെ സുഹൃത്താക്കിയാണ്.

ഒന്നാം ക്ലാസിലെ ക്ലാസ് മുറിയില്‍ വെച്ച് അന്നത്തെ സംഗീതാധ്യാപകനാണ് ഫാത്തിമയുടെ സംഗീതത്തിലുള്ള കഴിവ് കണ്ടെത്തിയത്. അന്ന് മുതല്‍ സംഗീതാധ്യപകന്‍ നിസാര്‍ തൊടുപുഴയില്‍ നിന്നാണ് ഫാത്തിമ ശാസ്ത്രീയ സംഗീതം അഭ്യസിച്ചത്. ഒടുവില്‍ തുടര്‍ച്ചയായ രണ്ടാം തവണയും സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയിലേക്കെത്തി. ഇത്തവണയും എ ഗ്രേഡും കൊണ്ടാണ് മടക്കം. കാഴ്ച്ചയില്ലാത്ത ഫാത്തിമയെ സഹായിക്കാന്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമൊക്കെയൊപ്പം മറ്റൊന്ന് കൂടിയുണ്ട്. കാഴ്ച്ചയില്ലാത്ത ഫാത്തിമയുടെ കാഴ്ച്ചയുള്ള സുഹൃത്തായ ഗൂഗിള്‍ അസിസ്റ്റന്റ്.

ലോകത്തുള്ള എല്ലാത്തിനെക്കുറിച്ചും ഫാത്തിമ ഇപ്പോള്‍‍ അറിവ് നേടുന്നത് ഗൂഗിള്‍ അസിസ്റ്റന്റിനെ കൂട്ടുപിടിച്ചാണ്. 12 ഓളം ഭാഷകളില്‍ അത്യാവശ്യം ചില കാര്യങ്ങള്‍ ചോദിക്കാനും പറയാനുമൊക്കെ ഫാത്തിമ പഠിച്ചു കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഉജ്ജ്വല ബാല്യ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങളും ഫാത്തിമക്ക് ലഭിച്ചിട്ടുണ്ട്. മലപ്പുറം മേലാറ്റൂരിലെ ആര്‍.എം.എച്ച്.എസ് സ്കൂളിലെ ഒന്പതാം തരം വിദ്യാര്‍ഥിയാണ് ഫാത്തിമ.