LiveTV

Live

Kerala

യൂണിവേഴ്‍സിറ്റി കോളജിലെ അക്രമം; 13 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ എസ്.എഫ്.ഐ നടത്തുന്നത് കണ്ണൂര്‍ മോഡല്‍ ആക്രമണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

യൂണിവേഴ്‍സിറ്റി കോളജിലെ അക്രമം; 13 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്

തിരുവനന്തപുരം യൂണികോളജിലെ അക്രമത്തിലെ പ്രതികള്‍ക്കായി അന്വേഷണം തുടരുന്നു. വീടുകളില്‍ റെയ്ഡുനടത്തിയെങ്കിലും ആരെയും കണ്ടെത്തനായില്ലെന്ന് പൊലീസ് പറഞ്ഞു.

കണ്ടാലറിയാവുന്ന 60ഓളം എസ്.എഫ്.ഐ – കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. കെ.എസ്‌.യു പ്രസിഡന്‍റിന്‍റെ പരാതിയില്‍ 13 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ എസ്.എഫ്.ഐ നടത്തുന്നത് കണ്ണൂര്‍ മോഡല്‍ ആക്രമണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ അനുഗ്രഹത്തോടെ ആണ് ഇത് നടക്കുന്നത്.

പോലീസ് പക്ഷപാതപരമായിട്ടാണ് പെരുമാറുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. എസ്.എഫ്.ഐ പ്രവര്‍ത്തിക്കുന്നത് സംഘപരിവാറിനെ പോലെയെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്. യൂണിവേഴ്സിറ്റി കോളജ് ജനാധിപത്യപരമാവണം. ആക്രമിച്ചവരെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ പൊലീസിന് മേല്‍ സമ്മര്‍ദം ഉണ്ടെന്നും അഭിജിത് പറഞ്ഞു.