ആദിവാസി പെൺകുട്ടിക്ക് പീഡനം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
മുപ്പൈനാട് ഓട്ടോറിക്ഷാ ഡ്രൈവറായ ടി.പി അബുവെന്ന 61 കാരനെ മാനന്തവാടി സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡ് ഡി.വൈ.എസ്.പി. കെ.പി. കുബേരനാണ് മേപ്പാടി പൊലീസ് സ്റ്റേഷനില്‍ വെച്ച് അറസ്റ്റ് ചെയ്തത്.

വയനാട് മേപ്പാടിയില്‍ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. പെൺകുട്ടിയുടെ അയല്‍വാസി കൂടിയായ ടി.പി. അബു (61) ആണ് അറസ്റ്റിലായത്. പോക്സോ പ്രകാരം അറസ്റ്റിലായ ഇയാളെ റിമാന്റ് ചെയ്തു.
മുപ്പൈനാട് ഓട്ടോറിക്ഷാ ഡ്രൈവറായ ടി.പി അബുവെന്ന 61 കാരനെ മാനന്തവാടി സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡ് ഡി.വൈ.എസ്.പി. കെ.പി. കുബേരനാണ് മേപ്പാടി പൊലീസ് സ്റ്റേഷനില്‍ വെച്ച് അറസ്റ്റ് ചെയ്തത്. സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗീകാതിക്രമം, വീട്ടില്‍ അതിക്രമിച്ച് കയറല്‍, പോക്സോ, എസ്.സ- എസ്.ടി. ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കല്‍പ്പറ്റ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. രാത്രി വീട്ടില്‍ അതിക്രമിച്ചെത്തി ലൈംഗികോദ്ദേശത്തോടെ ദേഹത്ത് സ്പര്‍ശിച്ചുവെന്നാണ് ഇയാള്‍ക്കെതിരേ കുട്ടിയുടെ പരാതി.
സംഭവത്തില്‍ കുട്ടിയുടെ പിതാവിനെതിരേയും പൊലീസ് കേസെടുത്തിരുന്നു. ഇയാൾ ഒളിവിലാണ്. പോക്സോ ചുമത്തിയതിന് പുറമെ പിതാവിനെതിരെ ബാലനീതി നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്. ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് പിതാവിനെതിരെയും ഓട്ടോ ഡ്രൈവര്‍ക്കെതിരെയും കുട്ടി പൊലീസിന് മൊഴി നല്‍കിയത്. നേരത്തെ സി.ഡബ്ല്യു.സി സംരക്ഷണയിലായിരുന്ന കുട്ടിയെ സുരക്ഷിതമല്ലാത്ത വീട്ടിലേക്ക് തിരിച്ചയച്ചതോടെയാണ് പീഡനത്തിരയായത്.