LiveTV

Live

Kerala

ഇവനാണ് കലോത്സവ വേദിയിലെ മിന്നും താരം 

ഈ കക്ഷി ആള്‍ ചില്ലറക്കാരനല്ല ലഖ്നൌവില്‍ വെച്ച് നടന്ന ഓള്‍ ഇന്ത്യ പൊലീസ് ഡ്യൂറ്റി മീറ്റിലെ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തുന്ന വിഭാഗത്തില്‍ മത്സരിച്ച് ഒന്നാം സ്ഥാനം നേടിയ താരമാണ് ബഡ്ഡി.

ഇവനാണ് കലോത്സവ വേദിയിലെ മിന്നും താരം 

കലോത്സവ നഗരിയിലെത്തുന്ന മറ്റു വി.ഐ.പികള്‍ക്കിടയില്‍ കേരള പൊലീസിലെ ഒരു വി.ഐ.പിയും ഇടക്കിടെ എത്താറുണ്ട്. കാസര്‍കോട് ജില്ലാ പൊലീസ് സേനയിലെ ബഡ്ഡി എന്ന സ്നിഫര്‍ ഡോഗാണ് ആ വി.ഐ.പി. ഇന്ത്യയിലെ മികച്ച പൊലീസ് നായകളെ കണ്ടെത്തുന്ന മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരനാണ് ബഡ്ഡി.

ഈ കക്ഷി ആള്‍ ചില്ലറക്കാരനല്ല ലഖ്നൌവില്‍ വെച്ച് നടന്ന ഓള്‍ ഇന്ത്യ പൊലീസ് ഡ്യൂറ്റി മീറ്റിലെ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തുന്ന വിഭാഗത്തില്‍ മത്സരിച്ച് ഒന്നാം സ്ഥാനം നേടിയ താരമാണ് ബഡ്ഡി. സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയിലെ പഴതടച്ച സുരക്ഷാ ക്രമീകരണങ്ങളില്‍ ഈ ഒന്നാം സ്ഥാനക്കാരന്റെ സേവനം കൂടിയാണ് ലഭ്യമാക്കുന്നത്. അജേഷ്, മനു എന്നിവര്‍ ചേര്‍ന്നാണ് ബഡ്ഡിയെ പരിശീലിപ്പിക്കുന്നത്. കലോത്സവത്തിനെത്തുന്ന കലാതാരങ്ങളുള്‍പ്പടെയുള്ളവര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ പൊലീസ് സേനയിലെ താരമായ ബഡ്ഡിയുടെ കൂടി സേവനം ശ്രദ്ധേയമാണ്.