LiveTV

Live

Kerala

യൂണിവേഴ്സിറ്റി കോളേജില്‍ കെ.എസ്‌യു പ്രവര്‍ത്തകന് മര്‍ദ്ദനം; എസ്.എഫ്.ഐ നേതാവ് ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

മര്‍ദ്ദനമേറ്റ നിതിന്‍രാജ് ചികിത്സയിലാണ്

 യൂണിവേഴ്സിറ്റി കോളേജില്‍ കെ.എസ്‌യു പ്രവര്‍ത്തകന് മര്‍ദ്ദനം; എസ്.എഫ്.ഐ നേതാവ് ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കെ. എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് .യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ മര്‍ദ്ദനമേറ്റ നിതിന്‍ രാജിനെ നേരത്തെ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. മര്‍ദ്ദനത്തിനെതിരെ പ്രതിഷേധിച്ച വനിതാ പ്രവര്‍ത്തകര്‍ക്ക് നേരെയും എസ്.എഫ്.ഐ പ്രവര്‍ത്തരുടെ ആക്രമണമുണ്ടായി.

ബുധനാഴ്ച രാത്രി 9.30 ഓടെയാണ് നിതിന്‍ രാജിന്റെ റൂമിലേക്ക് യൂനിവേഴ്സിറ്റി കോളജ് മുന്‍ ചെയര്‍മാനും എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന എം. ആര്‍ മഹേഷ് കടന്നു വന്ന് ഭീഷണിപ്പെടുത്തുന്നത്. കോളജില്‍ കെ.എസ്.യു പ്രവര്‍ത്തനം തുടങ്ങിയതാണ് പ്രകോപന കാരണമെന്ന് മഹേഷിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്.

ഇതിനെ തുടര്‍ന്നുണ്ടായ മര്‍ദ്ദനത്തില്‍ പരിക്കേറ്റ നിതിന്‍രാജ് ഇപ്പോഴും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടരുകയാണ്. നിതിന്റെ മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച കെ. എസ്.യു പ്രവര്‍ത്തകരാണ് കോളജിനകത്ത് വെച്ച് ആക്രമിക്കപ്പെട്ടത്. അസഭ്യവര്‍ഷത്തോടെ വിദ്യാര്‍ഥിനിയെ താഴെ തള്ളിയിടുകയും ചെയ്തു. കോളജ് പരിസരത്തുണ്ടായിരുന്ന പൊലീസെത്തിയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്.