LiveTV

Live

Kerala

ഇന്ത്യയില്‍ നിന്ന് കടല്‍ ചെമ്മീന്‍ ഇറക്കുമതി നിര്‍ത്തി അമേരിക്ക; പ്രതിസന്ധിയിലായി കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍

അമേരിക്കന്‍ വ്യവസ്ഥകളിൽ കേന്ദ്ര സർക്കാർ വിധേയപ്പെടുന്നതാണ് പ്രശ്നങ്ങൾ ഉടലെടുക്കാൻ കാരണമെന്നും തീരുമാനത്തെ ഇന്ത്യ ഒറ്റക്കെട്ടായി എതിർക്കണമെന്നും മെഴ്സിക്കുട്ടിയമ്മ മീഡിയവണിനോട് പറഞ്ഞു

ഇന്ത്യയില്‍ നിന്ന് കടല്‍ ചെമ്മീന്‍ ഇറക്കുമതി നിര്‍ത്തി അമേരിക്ക; പ്രതിസന്ധിയിലായി കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍

ഇന്ത്യയില്‍ നിന്ന് കടല്‍ ചെമ്മീന്‍ ഇറക്കുമതിക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍. അമേരിക്കന്‍ വ്യവസ്ഥകളിൽ കേന്ദ്ര സർക്കാർ വിധേയപ്പെടുന്നതാണ് പ്രശ്നങ്ങൾ ഉടലെടുക്കാൻ കാരണമെന്നും തീരുമാനത്തെ ഇന്ത്യ ഒറ്റക്കെട്ടായി എതിർക്കണമെന്നും മെഴ്സിക്കുട്ടിയമ്മ മീഡിയവണിനോട് പറഞ്ഞു. കടലാമകള്‍ വലയില്‍ കുടുങ്ങുന്നത് ഒഴിവാക്കുന്നതിനായി മത്സ്യബന്ധന വലകളില്‍ ടർട്ടിൽ എക്സ്ക്ലൂഷൻ ഡിവൈസ് ഘടിപ്പിക്കുന്നില്ലെന്ന കാരണം പറഞ്ഞാണ് അമേരിക്ക ഇന്ത്യയില്‍ നിന്നുളള ചെമ്മീന്‍ ഇറക്കുമതി നിരോധിച്ചത്.

കടല്‍ വിഭവങ്ങളില്‍ ഏറെ രുചികരമായ ചെമ്മീന്‍ കയറ്റുമതിയില്‍ ഇതോടെ വലിയ ഇടിവാണ് ഉണ്ടായത്. അമേരിക്ക വെക്കുന്ന വ്യവസ്ഥകളിൽ കേന്ദ്ര സർക്കാർ വിധേയപ്പെടുന്നതാണ് ഇത്തരം പ്രശ്നങ്ങൾ ഉടലെടുക്കാൻ കാരണമെന്നും തീരുമാനത്തെ ഇന്ത്യ ഒറ്റക്കെട്ടായി എതിർക്കണമെന്നും അമേരിക്ക ഉടന്‍ നിരോധം നീക്കിയില്ലെങ്കില്‍ കൂടുതല്‍ അന്താരാഷ്ട്ര വിപണികളിലേക്ക് കേരളത്തിലെ കടല്‍ ചെമ്മീന്‍ എത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മെഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി.