LiveTV

Live

Kerala

എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച എ.എസ്.ഐയ്ക്കെതിരെ പോക്സോ കേസ്

സ്കൂളിൽ നിന്നും സി. ഡബ്ല്യൂ.സി മുഖാന്തരം വന്ന പരാതിയിലാണ് കേസ്

എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച എ.എസ്.ഐയ്ക്കെതിരെ പോക്സോ കേസ്

തിരുവനന്തപുരത്ത് എ.എസ്.ഐക്കെതിരെ പോക്സോ കേസ്. 8ാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനാണ് എ.എസ്.ഐ സജീവ് കുമാറിനെതിരെ പോക്സോ ചുമത്തിയത്. ഇയാൾ ഒളിവിലാണ്.

16 വയസുകാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്.കുട്ടിയുടെ അമ്മയാണ് പേരൂർക്കട പൊലീസിൽ പരാതി നൽകിയത്. ബോംബ് സ്ക്വാഡ് എ. എസ്.ഐയാണ് സജീവ് കുമാർ. കേസെടുത്തതിന് പിന്നാലെ ഇയാളും കുടുംബവും ഒളിവിൽ പോയി. പേരൂർക്കട എസ്.എ.പി ക്യാമ്പ് ക്വാർട്ടേഴ്സിലാണ് ഇയാൾ താമസിച്ചിരുന്നത്. സംഭവം നടന്നതും ഇവിടെയാണ്. കുട്ടി സ്കൂളിൽ പീഡന വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്കൂൾ ഇത് സി.ഡബ്ള്യൂ.സിയിൽ അറിയിച്ചു. ഇയാൾക്കായുള്ള തിരച്ചിൽ പൊലീസ് നടത്തി വരികയാണ്.