LiveTV

Live

Kerala

നടിയെ ആക്രമിച്ച കേസ്; ദിലീപിന് തിരിച്ചടി

മെമ്മറി കാര്‍ഡ് തൊണ്ടിമുതലാണെങ്കിലും ഉള്ളടക്കം രേഖയാണെന്നും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചിരുന്നത്. ‌ദിലീപ് സമര്‍പ്പിച്ച ഹരജിയിൽ നേരത്തെ വാദം കേള്‍ക്കൽ പൂര്‍ത്തിയായിരുന്നു

 നടിയെ ആക്രമിച്ച കേസ്; ദിലീപിന് തിരിച്ചടി

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്ന പ്രതി ദിലീപിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ദൃശ്യങ്ങൾ പ്രതിയായ ദിലീപിന് കാണാമെന്നും കൈമാറാനാകില്ലെന്നും കോടതി വിധിച്ചു. ഉപാധികളോടെയാണ് ദൃശ്യങ്ങള്‍ കാണാന്‍ കോടതി അനുമതി നല്‍കിയത്.

മെമ്മറി കാർഡിലെ ദൃശ്യങ്ങൾ രേഖയായതിനാൽ തനിക്കത് ലഭിക്കാൻ നിയമപരമായി അവകാശമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് നടൻ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. തന്റെ നിരപരാധിത്വം തെളിയിക്കാൻ ദൃശ്യങ്ങൾ ലഭ്യമാക്കണമെന്നും ദിലീപിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി ആവശ്യപ്പെട്ടിരുന്നു.

അതേസമയം രേഖയാണെങ്കിലും ദൃശ്യങ്ങൾ കൈമാറരുതെന്നായിരുന്നു സംസ്ഥാന സർക്കാറും നടിയും കോടതിയിൽ വാദിച്ചത്. ദൃശ്യങ്ങൾ കൈമാറുന്നത് തന്റെ സ്വകാര്യതക്ക് മേലുള്ള കയ്യേറ്റമാണെന്നും പ്രതി ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുമെന്നുമായിരുന്നു സംസ്ഥാന സർക്കാറും നടിയും കോടതിയിൽ വാദിച്ചത്. ദൃശ്യങ്ങൾ കൈമാറേണ്ടതില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി പരിശോധിക്കാൻ അനുമതി നൽകി. അതിന് കോടതി പുറപ്പെടുവിക്കുന്ന മാർഗനിർദേശങ്ങൾ പാലിക്കണമെന്നും ജസ്റ്റിസുമാരായ എ.എം ഖാൻവിൽക്ക, ദിനേശ് മഹേശ്വേശ്വരി എന്നിവരടങ്ങുന്ന ബഞ്ച് ഉത്തരവിട്ടത്.

നടിയെ ആക്രമിച്ച കേസ്; ദിലീപ് സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീംകോടതി വിധി നാളെ
Also Read

നടിയെ ആക്രമിച്ച കേസ്; ദിലീപ് സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീംകോടതി വിധി നാളെ

 നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ രേഖകളാണെന്ന സർക്കാർ നിലപാട് കേസിന്റെ വിചാരണയെ ബാധിക്കും
Also Read

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ രേഖകളാണെന്ന സർക്കാർ നിലപാട് കേസിന്റെ വിചാരണയെ ബാധിക്കും