LiveTV

Live

Kerala

നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ നാളെ ആരംഭിക്കും

ഹൈക്കോടതി നിർദേശ പ്രകാരം വനിതാ ജഡ്ജുള്ള കൊച്ചിയിലെ സി.ബി.ഐ കോടതിയാണ് വിചാരണ നടത്തുന്നത്

നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ നാളെ ആരംഭിക്കും

നിയമ തടസങ്ങൾ നീങ്ങിയതോടെ നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ നാളെ ആരംഭിക്കും. ഹൈക്കോടതി നിർദേശ പ്രകാരം വനിതാ ജഡ്ജുള്ള കൊച്ചിയിലെ സി.ബി.ഐ കോടതിയാണ് വിചാരണ നടത്തുന്നത്.

നടിയെ അക്രമിച്ച കേസിൽ വിചാരണ വേഗത്തിലാക്കണമെന്ന് നിർദേശിച്ച് വനിതാ ജഡ്ജിയെ ചുമതലപ്പെടുത്തിയത് ഹൈക്കോടതിയാണ്. സ്വകാര്യതയെ മാനിക്കുന്ന രീതിയിൽ വിചാരണ നടത്താൻ വനിതാ ജഡ്ജി വേണമെന്നാവശ്യപ്പെട്ട് നടി തന്നെയാണ് കോടതിയെ സമീപിച്ചതും. തുടർന്ന് കേസ് പരിഗണിച്ചിരുന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്നും കേസ് ഫയലുകൾ കൊച്ചിയിൽ വനിതാ ജഡ്ജിയുള്ള സി.ബി.ഐ കോടതിയിലേക്ക് മാറ്റി വിചാരണയുടെ പ്രാഥമിക നടപടി ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് സുപ്രിം കോടതിയെ സമീപിച്ചത്.

വിചാരണ കോടതി ഈ കേസ് പരിഗണിച്ചിരുന്നെങ്കിലും സുപ്രിം കോടതിയിലെ നിലപാട് പ്രോസിക്യൂഷന്‍ അറിയിച്ചതിനെ തുടര്‍ന്ന നാളെ പരിഗണിക്കാനായി മാറ്റുകയായിരുന്നു .സുപ്രിം കോടതി ഹരജി തീർപ്പാക്കിയതിനാൽ നാളെ തന്നെ വിചാരണ നടപടികൾ സി.ബി.ഐ കോടതിയിൽ ആരംഭിച്ചേക്കും.