LiveTV

Live

Kerala

അധ്യാപികയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച കോളേജ് അധ്യാപകനായി വലവിരിച്ച് പൊലീസ്

സൈബർ സെൽ വഴി തെളിവുകൾ ശേഖരിക്കുകയാണ് പോലീസ്.

അധ്യാപികയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച കോളേജ് അധ്യാപകനായി വലവിരിച്ച് പൊലീസ്

മലപ്പുറം കുറ്റിപ്പുറത്ത് കോളജ് അധ്യാപികയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച മുൻ കോളജ് അധ്യാപകനെ പിടികൂടാനുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമാക്കി. മലപ്പുറം ജില്ലാ പൊലീസ് മേധാവി ഇടപെട്ടതോടെ കുറ്റിപ്പുറം സ്റ്റേഷനിൽ ഐ.ടി ആക്ട് പ്രകാരം പുതിയ കേസ് രജിസ്റ്റർ ചെയ്തു.

കുന്നംകുളം പെരുമ്പിലാവ് സ്വദേശിയായ വട്ടപ്പറമ്പിൽ മുഹമ്മദ് ഹാഫീസ്‌ പരാതിക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്നിരുന്നു. പിന്നീടാണ് കഴിഞ്ഞ ദിവസം മൊബൈൽ ഫോൺ നമ്പറും മേൽവിലാസവും സഹിതം നഗ്നചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത്. നിലവിൽ അജ്മാനിലെ വസ്ത്ര നിർമാണ യൂണിറ്റിൽ അഡ്മിനിസ്ട്രേഷൻ മാനേജറായി ജോലി ചെയ്യുന്ന ഹാഫീസിനെ നാട്ടിലെത്തിച്ച് അറസ്റ്റു ചെയ്യുന്നതിനുള്ള നടപടികൾ ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു. സൈബർ സെൽ വഴി തെളിവുകൾ ശേഖരിക്കുകയാണ് പോലീസ്.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ ആദ്യ പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ ബലാൽസംഘമടക്കുള്ള വകുപ്പുകൾ പ്രകാരം കേസുണ്ട്. നാർക്കോട്ടിക് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് ഈ കേസിൽ അന്വേഷണം. ആദ്യ കേസിൽ യുവതിയുടെ മൊഴി എടുത്തതായും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.