LiveTV

Live

Kerala

ഇനി കലയുടെ രാപ്പകലുകള്‍; 60ാമത് സ്കൂള്‍ കലോത്സവത്തിന് കൊടിയേറി

28 വേദികളിലായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.239 ഇനങ്ങളിലായി പതിനായിരത്തോളം വിദ്യാര്‍ഥികളാണ് കലോത്സവത്തില്‍ മാറ്റുരക്കുന്നത്

ഇനി കലയുടെ രാപ്പകലുകള്‍; 60ാമത് സ്കൂള്‍ കലോത്സവത്തിന് കൊടിയേറി

അറുപതാമാത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കാഞ്ഞങ്ങാട് തുടക്കമായി. ചലച്ചിത്ര താരം ജയസൂര്യ മുഖ്യാതിഥിയായ ചടങ്ങിൽ നിയസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണനാണ് ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്.

കലോത്സവ നഗരിയിൽ പ്രത്യകം തയ്യാറാക്കിയ കൊടിമരത്തിൽ ജനറൽ എഡ്യൂക്കേഷൻ ഡയറക്ടർ കെ ജീവൻ ബാബു കലോത്സവ പതാക ഉയർത്തിയതോടെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചു. ചടങ്ങുകൾക്ക് മാറ്റു കൂട്ടാൻ കാസർകോടിന്റെ സ്വന്തം കലാരൂപങ്ങളായ അലാമിക്കളിയും മംഗലം കളിയും കലോത്സവ വേദിയിലെ കാസർകോടിന്റെ മുദ്രയായി മാറി.

കാസർകോടിനെ അടയാളപ്പെടുത്തുന്നതായിരുന്നു ഉദ്ഘാടന വേദിയിലെ സ്വാഗതഗാനവും. വിഭജനങ്ങളെ ഇല്ലാതാക്കുന്നതാണ് കല എന്ന് ഉദ്ഘാടകനായ സ്‌പീക്കർ പി ശ്രീരാമാകൃഷ്ണൻ പറഞ്ഞു.

ചലച്ചിത്ര താരം ജയസുര്യ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യാഥിതിയായി. ഉദ്ഘാടനത്തിന് ശേഷം പ്രധാന വേദിയിൽ ഹൈസ്കൂൾ വിഭാഗം മോഹിനിയാട്ടമാണ് അരങ്ങേറിയത്. മറ്റു വേദികളിൽ കൃത്യം 9 മണിക്ക് തന്നെ മത്സരങ്ങൾ ആരംഭച്ചിരുന്നു.