LiveTV

Live

Kerala

‘അന്ന് സംഘ്പരിവാര്‍ ചെയ്ത പണി ഇന്ന് പൊലീസ് ചെയ്യുന്നു’

ദേവസ്വം മന്ത്രിയും നിയമമന്ത്രിയും തന്ത്രിയുടെ പണി ചെയ്യുകയാണെന്നും സെക്രട്ടറി പറഞ്ഞു.

‘അന്ന് സംഘ്പരിവാര്‍ ചെയ്ത പണി ഇന്ന് പൊലീസ് ചെയ്യുന്നു’

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് നവോത്ഥാന സമിതി ഓര്‍ഗനൈസിംഗ് സെക്രട്ടറി പി രാമഭദ്രന്‍. സുപ്രീംകോടതി വിധിയില്‍ ആശയക്കുഴപ്പമുണ്ടെന്ന് പറയുന്നത് ശരിയല്ല. യുവതികളെ തടയുന്നത് തെറ്റാണ്. ദേവസ്വം മന്ത്രിയും നിയമന്ത്രിയും തന്ത്രിമാരെ പോലെയാണ് പെരുമാറുന്നതെന്നും പി രാമഭദ്രന്‍ മീഡിയവണ്ണിനോട് പറഞ്ഞു.

തൃപ്തി ദേശായിയെ അടക്കം തിരിച്ചയച്ചതോടെയാണ് സര്‍ക്കാരിനെതിരെ നവോത്ഥാന മൂല്യസമിതി ഓര്‍ഗനൈസിംഗ് സെക്രട്ടറി പി രാമഭദ്രന്‍ രംഗത്ത് വന്നത്. സുപ്രീംകോടതി വിധിയില്‍ ആശയക്കുഴപ്പം ഉണ്ടെന്ന് പറയുന്നത് ശരിയല്ലെന്ന് അദ്ദേഹം മീഡിയവണ്ണിനോട് പറഞ്ഞു.

ദേവസ്വം മന്ത്രിയും നിയമമന്ത്രിയും സ്വീകരിക്കുന്ന നിലപാടിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. നവോത്ഥാന സമിതി ചേര്‍ന്നിട്ട് ഒരേ ഒരു തവണയാണ് യുവതി പ്രവേശം ചര്‍ച്ച ചെയ്തത്. ഇത് ശരിയല്ല. അടുത്ത നവോത്ഥാന സമിതി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും പി രാമഭദ്രന്‍ പറഞ്ഞു.