LiveTV

Live

Kerala

വടകരയില്‍ പെട്രോള്‍ ടാങ്കര്‍ മറിഞ്ഞു; സ്ഥിതി നിയന്ത്രണവിധേയം

പ്രദേശത്തുകൂടിയുള്ള ഗതാഗതം വഴി തിരിച്ചുവിടുന്നുണ്ട്.

വടകരയില്‍ പെട്രോള്‍ ടാങ്കര്‍ മറിഞ്ഞു; സ്ഥിതി നിയന്ത്രണവിധേയം

വടകര ടൗണിന് സമീപം പെട്രോള്‍ ടാങ്കര്‍ ലോറി മറിഞ്ഞു. ടാങ്കറില്‍ നിന്ന് പെട്രോള്‍ ചോരുന്നതിനെ തുടർന്ന് പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി.

കോഴിക്കോട്ട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്. ഇന്ധന ചോർച്ച നിയന്ത്രണ വിധേയമായതായി അധികൃതർ അറിയിച്ചിട്ടുണ്ട്. പ്രദേശത്തുകൂടിയുള്ള ഗതാഗതം വഴി തിരിച്ചുവിടുന്നുണ്ട്.