അപകടകരമായ അഭ്യാസ പ്രകടനങ്ങള്‍ക്ക് തടയിടാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷന് തണ്ടര്‍
സ്കൂളുകളിലെ അഭ്യാസ പ്രകടന ദൃശ്യങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് നടപടി. ഇതിനിടെ തിരുവനന്തപുരത്ത് നടന്ന അഭ്യാസത്തില്‍ അംഗത്തിന് പരിക്കേറ്റതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു
അപകടകരമായ അഭ്യാസ പ്രകടനങ്ങള്‍ക്ക് തടയിടാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഓപ്പറേഷന് തണ്ടര്‍ എന്ന പേരില്‍ പരിശോധന തുടങ്ങി. സ്കൂളുകളിലെ അഭ്യാസ പ്രകടന ദൃശ്യങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് നടപടി. ഇതിനിടെ തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് ഡ്രൈവര്‍മാരുടെ സമ്മേളനത്തിനിടെ നടന്ന അഭ്യാസത്തില്‍ അംഗത്തിന് പരിക്കേറ്റതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
കഴിഞ്ഞ ഒക്ടോബര്‍ 12ലേതിലാണ് ഈ ദൃശ്യങ്ങള്‍. വലിയവേളിയില്‍ നടന്ന എ.കെ. ഡി.എഫ് അഥവാ ഓള് കേരള ഡ്രൈവേര്‍സ് ഫ്രീക്കേര്സിന്റെ സമ്മേളനത്തില്‍ അഭ്യാസം കാണിച്ച ബസ് സ്വന്തം സംഘടനാംഗത്തെ തന്നെ ഇടിച്ചിട്ടു. ചികിത്സാ സഹായം നല്കി ഫ്രീക്കന്‍ ഡ്രൈവര്‍മാര്‍ സംഭവം ഒതുക്കി.
അപകടകരമായ അഭ്യാസപ്രകടനങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നതോടയാണ് ഗതാഗത വകുപ്പ് ഉണര്‍ന്നത്. ടൂറിസ്റ്റ് ബസുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനക്ക് ഇന്ന് തുടക്കമിട്ടു. അപകടകരമായി ഓടിക്കുന്നത് കണ്ടെത്തിയാല്‍ വാഹനത്തിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കും. വാഹനങ്ങളില്‍ നിയമവിരുദ്ധമായി ഘടിപ്പിച്ചിട്ടുള്ള അലങ്കാരങ്ങള്‍, ലൈറ്റ്, ഹോണ്‍ തുടങ്ങിയവ ഭാഗമായി കണ്ടെത്തിയാല്‍ പിഴയുള്‍പ്പെടെ നടപടിയുണ്ടാകും. നവം 30 വരെയാണ് ഓപറേഷന് തണ്ടര്‍ എന്ന പേരില്‍ പരിശോധന.