LiveTV

Live

Kerala

മെഡിക്കൽ സീറ്റ്‌ വാഗ്ദാനം ചെയ്‌ത് തട്ടിപ്പ്; സിബി ജോസഫിനെതിരെ കൂടുതല്‍ പരാതികള്‍

മെഡിക്കൽ സീറ്റ്‌ വാഗ്ദാനം ചെയ്‌ത് തട്ടിപ്പ്; സിബി ജോസഫിനെതിരെ കൂടുതല്‍ പരാതികള്‍

മെഡിക്കൽ സീറ്റ്‌ വാഗ്ദാനം ചെയ്‌ത് കോടികൾ വെട്ടിച്ച കേസിലെ പ്രതി സിബി ജോസഫ് സമാനമായ കൂടുതൽ തട്ടിപ്പുകൾ നടത്തിയെന്ന് സംശയിക്കുന്നതായി പൊലീസ്. പ്രതിക്കെതിരെ കൂടുതൽ പേർ സമാന പരാതികളുമായി പൊലീസിനെ സമീപിച്ചുകൊണ്ടിരിക്കുകയാണെന്ന് മലപ്പുറം എസ്.പി പറഞ്ഞു.

മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലാണ് നിലമ്പൂരിലെ മേരി മാതാ എജ്യൂക്കേഷന്‍ ഗൈഡന്‍സ് ട്രസ്റ്റ് എം.ഡിയും മലയോര വികസന സമിതി നേതാവുമായ സിബി വയലിനെ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാൾക്കെതിരെ നിലമ്പൂര്‍ പോലിസ് സ്‌റ്റേഷനില്‍ മാത്രം പത്ത് കേസുകള്‍ നിലവിലുണ്ട്. വിവിധ മെഡിക്കല്‍ കോളജുകളില്‍ മെഡിക്കൽ പഠനത്തിന് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. നിലമ്പൂരിനു പുറമെ തിരൂര്‍, വയനാട്, കോഴിക്കോട് പോലിസ് സ്‌റ്റേഷനുകളിലും സമാന പരാതികളുണ്ട്.

ഇയാളെ ‌കസ്‌റ്റഡിയിൽ വാങ്ങി പൊലീസ് തെളിവെടുപ്പ്‌ നടത്തി. ഇയാളുടെ വീട്ടിൽ നിന്ന്‌ വിവിധ രേഖകൾ പോലീസ് കണ്ടെടുത്തു. ഫയലുകളും കംപ്യൂട്ടറുകളും അന്വേഷണ സംഘം പരിശോധിച്ചു. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി സിബി ജോസഫ് മല്‍സരിച്ചിരുന്നു.