LiveTV

Live

Kerala

ഉസ്മാനായി ലുക്ക് ഔട്ട് നോട്ടീസ്; യു.എ.പി.എ കേസിലെ മൂന്നാം പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതം

അഞ്ച് യു.എ.പി.എ കേസുകളില്‍ പ്രതിയാണ് ഉസ്മാന്‍

ഉസ്മാനായി ലുക്ക് ഔട്ട് നോട്ടീസ്; യു.എ.പി.എ കേസിലെ മൂന്നാം പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതം

പന്തിരാങ്കാവ് യു.എ.പി.എ കേസിലെ മൂന്നാം പ്രതി മലപ്പുറം പാണ്ടിക്കാട് സ്വദേശി ഉസ്മാനായി പൊലീസ് അന്വേഷണം ശക്തമാക്കി. ഇതിന്റെ ഭാഗമായി ഉസ്മാനെ കണ്ടെത്താനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു.

അലനും താഹയും പിടിയിലാകുന്ന സമയത്ത് ഇവര്‍ക്ക് ഒപ്പം ഉണ്ടായിരുന്ന മൂന്നാമന്‍ ഓടി രക്ഷപ്പെട്ടതായി പോലീസ് ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. ഇത് ഉസ്മാനാണെന്നും പിന്നീട് പൊലീസ് സ്ഥിരീകരിച്ചിരുന്നു. നിലവില്‍ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഉസ്മാനാണെന്ന് മനസിലാക്കിയതെന്നാണ് പൊലീസ് വിശദീകരണം. എന്നാല്‍ ഉസ്മാനെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്.

യു.എ.പി.എ കേസ്; താഹയുടെ കയ്യക്ഷരം അന്വേഷണസംഘം ശേഖരിച്ചു
Also Read

യു.എ.പി.എ കേസ്; താഹയുടെ കയ്യക്ഷരം അന്വേഷണസംഘം ശേഖരിച്ചു

മാവോയിസ്റ്റ് ബന്ധമുള്ള അഞ്ച് യു.എ.പി.എ കേസുകളില്‍ പ്രതിയാണ് ഉസ്മാന്‍. വര്‍ഷങ്ങളായി ഉസ്മാന്‍ ഒളിവിലാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരുമായി മാവോയിസ്റ്റുകള്‍ ആശയവിനിമയം നടത്തുന്നതിലും നിര്‍ണായക പങ്കാളിത്വം ഉസ്മാനുള്ളതായാണ് പൊലീസിനുള്ള വിവരം. ഉസ്മാനെ കണ്ടെത്താനായാല്‍ അത് മാവോയിസ്റ്റുകളെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കുന്നതിന് സഹായകരമാകുമെന്നും പൊലീസ് കരുതുന്നു.