LiveTV

Live

Kerala

കല്ലട ബസിൽ യാത്രക്കാരിക്ക് നേരെ പീഡനശ്രമം

പുലർച്ചെ 3 മണിയോടെ കോട്ടക്കൽ സ്റ്റേഷൻ പരിധിയിലാണ് സംഭവം

കല്ലട ബസിൽ യാത്രക്കാരിക്ക് നേരെ പീഡനശ്രമം

മലപ്പുറം കോട്ടക്കലിൽ ദീർഘദൂര യാത്ര ബസായ കല്ലട ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ കാസർകോട് സ്വദേശിയെ കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് സംഭവം.

തിരുവനന്തപുരത്ത് നിന്നും കാസർകോട്ടേക്ക് പോവുകയായിരുന്ന ദീർഘദൂര യാത്ര ബസായ കല്ലട ബസിലാണ് യാത്രക്കാരിക്ക് നേരെ പീഡന ശ്രമമുണ്ടായത്. സംസ്ഥാന സ്‌കൂൾ കലോൽസവത്തിന് പോവുകയായായിരുന്ന ആലുവ സ്വദേശിനിയായ യുവതി നേരെ മറ്റൊരു യാത്രക്കാരനായ യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. സംഭവത്തെ തുടർന്ന് യുവതി ബഹളം വെക്കുകയും ഫേസ്ബുക്കിൽ പ്രതിയുടെ ദൃശ്യമടക്കം തൽസമയം പങ്കുവെക്കുകയും ചെയ്തു.

യുവതിയുടെ പരാതി പ്രകാരം കാസർകോട് കുടലു സ്വദേശി മുനവറിനെ കോട്ടക്കൽ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ഐപിസി 364 a, 119 വകുപ്പുകൾ പ്രകാരം കേസെടുത്ത് ഇയാളെ അറെസ്റ്റ് ചെയ്തു. പരാതി എഴുതി വാങ്ങിയ ശേഷം യുവതിയെയും ബസും പൊലീസ് വിട്ടയച്ചു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.