LiveTV

Live

Kerala

യു.എ.പി.എ കേസ്; താഹയുടെ കയ്യക്ഷരം അന്വേഷണസംഘം ശേഖരിച്ചു

പിടിച്ചെടുത്ത കുറിപ്പുകള്‍ താഹ തന്നെ എഴുതിയെതാണോയെന്ന് പരിശോധിക്കും .ഫോറന്‍സിക് പരിശോധനയും നടത്തും

യു.എ.പി.എ കേസ്; താഹയുടെ കയ്യക്ഷരം അന്വേഷണസംഘം ശേഖരിച്ചു

പന്തിരാങ്കാവ് യു.എ.പി.എ കേസിലെ രണ്ടാം പ്രതി താഹയുടെ കയ്യക്ഷരം അന്വേഷണ സംഘം ശേഖരിച്ചു. കോഴിക്കോട് ജില്ലാ ജയിലില്‍ വെച്ച് കയ്യക്ഷരം രേഖപ്പെടുത്തിയ ശേഷം താഹയെ അന്വേഷണ സംഘം ചോദ്യം ചെയ്തു‌.

രാവിലെ പത്ത് മണിയോടൊണ് കോഴിക്കോട് സൌത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ എ.ജെ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം താഹയുടെ കയ്യക്ഷരം രേഖപ്പെടുത്തിയത്. താഹയില്‍‌ നിന്ന് മഞ്ചിക്കണ്ടി വെടിവെപ്പിന് പകരം ചോദിക്കണമെന്നടക്കം രേഖപ്പെടുത്തിയ കുറിപ്പുകള്‍ പിടിച്ചെടുത്തുവെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. പിടിച്ചെടുത്ത ബാനറുകളിലേയും കുറിപ്പുകളിലേയും കയ്യക്ഷരം താഹയുടേതാണോയെന്ന് ഉറപ്പ് വരുത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഇതിനായി കോടതിയില്‍ നിന്ന് അനുമതിയും അന്വേഷണ സംഘം വാങ്ങിയിരുന്നു.

രാവിലെ പത്ത് മണിയ്ക്കും ഉച്ചയ്ക്ക് ഒരു മണിയ്ക്കും ഇടയ്ക്കുള്ള സമയത്ത് കയ്യക്ഷരം രേഖപ്പെടുത്താനായിരുന്നു ജില്ലാ സെഷന്‍സ് കോടതിയുടെ അനുമതി. താഹയുടെ കൈയ്യക്ഷരവും പിടിച്ചെടുത്ത രേഖകളിലെ കയ്യക്ഷരവും ഒന്നാണോയെന്നതില്‍ ശാസ്ത്രീയ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി ഫോറന്‍സിക് പരിശോധനയും നടത്തും

താഹയുടെ കയ്യക്ഷരം രേഖപ്പെടുത്താനായി അന്വേഷണ സംഘം ജയിലിലേക്ക്
താഹയുടെ കയ്യക്ഷരം രേഖപ്പെടുത്താനായി അന്വേഷണ സംഘം ജയിലിലേക്ക്

കൈയ്യക്ഷരം രേഖപ്പെടുത്തിയ ശേഷം താഹയെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു. കസ്റ്റഡി സമയത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനാലായിരുന്നു കോടതി അനുമതി വാങ്ങി ചോദ്യം ചെയ്തത്. കയ്യക്ഷരം ശേഖരിക്കാന്‍ കസ്റ്റഡി സമയത്ത് അവസരമുണ്ടായിരുന്നുവെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളിയാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം നേരത്തെ കോടതി അനുവദിച്ചത് .